ഹേസൽ നട്ട് ആരോഗ്യത്തിന് നൽകും നിരവധി ഗുണങ്ങൾ
ഹേസൽ നട്ടിൽ മഗ്നീഷ്യം, മാംഗനീസ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അസ്ഥികളുടെ ആരോഗ്യത്തിന് പ്രധാനമാണ്.
ഹേസൽ നട്ട് കൂടുതൽ നേരം വയറുനിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വൈറ്റമിൻ ഇ, മാംഗനീസ്, കോപ്പർ തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് ഹേസൽ നട്ട്. ഇത് പ്രമേഹം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
എച്ച്ഡിഎൽ കൊഴുപ്പും ആൻറി ഓക്സിഡൻറുകളും ഹേസൽ നട്ടിൽ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.
ഹേസൽ നട്ടിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കുന്നു.