ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നമാണ് അസിഡിറ്റി. എന്ത് ഭക്ഷണം കഴിച്ചാലും പിന്നീട് അസ്വസ്ഥതകൾ അവുഭവപ്പെടുക. അങ്ങനെയുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഇനി പറയുന്ന ആയുർവ്വേദ പൊടിക്കൈകൾ നിങ്ങൾക്ക് ഉപകാരപ്പെടും.
ഇരട്ടി മധുരം, മല്ലി, പെരുംജീരകം തുടങ്ങിയവ ഉപയോഗിച്ച് ചായ(അതായത് ഇവ വെള്ളത്തിൽ ആവശ്യത്തിന് ചേർത്ത് തിളപ്പിച്ചെടുക്കുക) ഇവ കുടിക്കുന്നത് വയറ്റിലെ അസിഡിറ്റി പ്രശ്നങ്ങൾക്ക് ഒരു പരിധിയിൽ പരാതി നൽകുന്നു.
ആയുർവേദത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സിയുടെ മികച്ച ഉറവിടം. ഇത് കഴിക്കുന്നത് വയറ്റിലെ അസിഡിറ്റിയെ നിയന്ത്രിക്കാൻ സഹായിക്കും.
കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് പാൽ. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് മികച്ച ഒരു പരിഹാരം കൂടിയാണ്. തണുത്ത പാൽ കുടിക്കുന്നത് അസിഡിറ്റിയെ ശമിപ്പിക്കാൻ സഹായിക്കുന്നു.
ക്ഷാരഗുണമുള്ള പ്രകൃതിയിൽ നിന്നും ലഭിക്കുന്ന തെളിനീരാണ് തേങ്ങാവെള്ളം. ഇത് കുടിക്കുന്നത് വയറ്റിലെ അസിഡിറ്റിയെ നിയന്ത്രിക്കാൻ വളരെയധികം സഹായിക്കുന്നു.
കടുക്ക താന്നി, നെല്ലിക്ക എന്നിവയുടെ മശ്രിത രൂപമാണ് ത്രിഫല ചൂർണ്ണം. ഇത് അസിഡിറ്റി നിയന്ത്രിക്കാനും വയറ്റിലെ മറ്റ് രോഗങ്ങൾക്കും വളരെയധികം നല്ലതാണ്.
ഇഞ്ചിയുടെ ആയുർവ്വേദ ഗുണങ്ങളെക്കുറിച്ച് എടുത്തു പറയേണ്ടതില്ലല്ലോ.. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് ഏറെ സഹായിക്കുന്നു. അതുപോലെ അസിഡിറ്റി പോലുള്ള വ.റ് സംബന്ധമായ അസുഖങ്ങൾക്കും ഇഞ്ചി ഗുണകരമാണ്.
ശരീരവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ഗ്രാമ്പു അസിഡിറ്റി പ്രശ്നത്തിനും വളരെ ഫലപ്രദമാണ്. ഇവയെല്ലാം നിയന്ത്രിക്കാൻ സഹിയിക്കുന്ന കാർമിനേറ്റീവ് ഗുണങ്ങൾ ഗ്രാമ്പുവിൽ ധാരാളം അടങ്ങിയിരിക്കുന്നു.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാമമാക്കിയിട്ടുള്ളതാണ് സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.