രാവിലെ ഉറക്കമുണര്‍ന്നയുടനെ ഒരു കപ്പ് ചൂട് ചായ കുടിയ്ക്കുന്നവരാണ് മിക്കവരും
വെറും വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.
രാവിലെ വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അസിഡിറ്റി പ്രശ്നമുള്ള അവസരത്തിൽ ചായ കുടിയ്ക്കരുത്, ഇത് അസിഡിറ്റി വർദ്ധിക്കാൻ ഇടയാക്കും
വെറും വയറ്റിൽ ചായ കുടിക്കുന്നത് വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഉടലെടുക്കാനും വഴി തെളിക്കും.
നിങ്ങൾ ഉറക്കമില്ലായ്മയോ മാനസിക സമ്മർദ്ദമോ നേരിടുന്ന അവസരമാണ് എങ്കിൽ ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ഈ പ്രശ്നം വഷളാക്കും. അതായത്, വെറും വയറ്റിൽ ചായ കുടിക്കുന്നത് ഉറക്കം കുറയ്ക്കും.
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വായ് നാറ്റത്തിന് കാരണമാകും. ഇത് വായയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.