അവശ്യപോഷകങ്ങളുടെ ഏറ്റവും മികച്ച ഉറവിടമാണ് കിവി. ഇത് രാവിെ കഴിക്കുന്നത് വളരെ നല്ലതായി ആരോഗ്യവിദഗ്ധർ കണക്കാക്കുന്നു.
രാവിലെ ഈത്തപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരത്തിന് വളരെ അത്യാവശ്യമായിട്ടുള്ളവയാണ്. ഇത് വെറും വയറ്റിൽ കുതിർത്തോ അല്ലാതെയോ കഴിക്കാം.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ശരീരത്തിൽ വിറ്റാമിൻ സി ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ രാവിലെ ഓറഞ്ച് കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിനാവശ്യമായ വിറ്റാമിൻ സി ഉറപ്പാക്കുന്നു.
രാവിലെ വെറും വയറ്റിൽ തണ്ണിമത്തൻ കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. പഴങ്ങളിൽ ജലാംശം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ കഴിക്കുന്നത് ദിവസവം മുഴുവൻ ശരീരത്തിൽ ജലം നിനിർത്താൻ സഹായിക്കുന്നു.
നാരുകളാൽ സമ്പുഷ്ടമായ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
നല്ല കാർബോഹൈഡ്രേറ്റിന്റെ മികച്ച ഉറവിടമാണ് ആപ്പിള്. ഇത് ദിവസവും രാവിലെ കഴിക്കുന്നത് നല്ല ആരോഗ്യത്തിനൊപ്പം ആരോഗ്കരമായ ഭാരം നിലനിർത്താനും സഹായിക്കുന്നു.
രാവിലെ വെറും വയറ്റിൽ പൈനാപ്പിൾ കഴിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് ശരീരത്തിന് വളരെ നല്ലതാണ്. എന്നാൽ പ്രമേഹ രോഗികൾക്ക് ഇത് അത്ര നല്ലതാകില്ല.