വളരെ പുരാതന കാലം മുതല്‍ നമ്മുടെ രാജ്യത്ത് ആളുകള്‍ ഉപയോഗിച്ച് വരുന്ന ഒരു ലോഹമാണ് ചെമ്പ്.
സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളും പ്രത്യേകിച്ച് മോതിരങ്ങള്‍ ഇന്നും പലരും ഉപയോഗിക്കാറുണ്ട്.
ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതായത്, ചെമ്പിന് ജ്യോതിഷത്തിലും ആരോഗ്യത്തിലും പ്രാധാന്യം ഉണ്ട്.
ചെമ്പ് വളരെ കുറഞ്ഞ അളവില്‍ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളു. ഇത് നാം കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയോ, ചെമ്പ് ആഭരണങ്ങള്‍ ധരിച്ചുകൊണ്ടോ നേടാം. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്
ഇന്ന് ആളുകള്‍ സാധാരണയായി ചെമ്പ് ആഭരണങ്ങള്‍ അല്ലെങ്കില്‍ ചെമ്പ് മോതിരം ധരിക്കാറുണ്ട്. ചെമ്പ് മോതിരം ധരിയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?
ഉദര സംബന്ധമായ രോഗങ്ങള്‍ മാറുന്നതിനും ചെമ്പ് മോതിരം അണിയുന്നത് ഉപകരിയ്ക്കും.
ചെമ്പ് വളയോ മോതിരമോ ധരിക്കുന്നതിലൂടെ സന്ധി വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഇതിനൊപ്പം ആർത്രൈറ്റിസ് രോഗികൾ നിർബന്ധമായും ചെമ്പ് ബ്രേസ്ലെറ്റ് ധരിക്കണം.
ചെമ്പ് വളയോ മോതിരമോ ധരിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുക മാത്രമല്ല അതിന്റെ ശരിയായ ഒഴുക്കും പരിപാലിക്കുന്നു.
ഇത് ധരിക്കുന്നത് മാനസികവും ശാരീരികവുമായ സമ്മർദ്ദവും കുറയ്ക്കുന്നു. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളവും കുടിയ്ക്കുന്നത് ഉത്തമമാണ്.