പിസ്സയെ പലപ്പോഴും അനാരോ​ഗ്യകരമായ ഭക്ഷണമായാണ് കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ പിസ്സ കഴിക്കുന്നതിലൂടേയും നമുക്ക് ആരോ​ഗ്യകരമായ പല ​ഗുണങ്ങളും ലഭിക്കുന്നു എന്നുള്ളതാണ് സത്യം.

Zee Malayalam News Desk
Feb 21,2024
';


പിസ്സ ഉണ്ടാക്കുമ്പോൾ നാം ചീസ്, ചിക്കൻ, പല വിധത്തിലുള്ള പച്ചക്കറികൾ എന്നിവ ചേർക്കുന്നു. ഇവ ശരീരത്തിന് വളരെ നല്ലതാണ്. കാരണം ചീസും ചിക്കനുമെല്ലാം പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. പച്ചക്കറികൾ ആരോ​ഗ്യത്തിന് അത്യാവശ്യമായവയാണ്.

';


ചീസ്സിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ നമ്മുടെ എല്ലുകളുടെ ആരോ​ഗ്യത്തിനും പേശികളുടെ പ്രവർത്തനത്തിനും അത്യന്താപേക്ഷിതമാണ്. കാൽസ്യത്തിന്റെ മികച്ച ഉറവിടമാണ് ചീസ്.

';


പിസ്സയിൽ ചേർക്കുന്ന തക്കാളി സോസിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. പിന്നെ പിസ്സയെ കൂടുതൽ ആരോ​ഗ്യകരമാക്കുന്നതിനായി നിങ്ങൾക്ക് കൂടുതൽ പച്ചക്കറികൾ അതിൽ ചേർക്കാവുന്നതാണ്.

';


മാത്രമല്ല പിസ്സയുടെ മാവ് തയ്യാറാക്കുമ്പോൾ മൈദ മാവ് മാത്രം ചേർക്കാതെ ആരോ​ഗ്യകരമായ മറ്റ് ധാന്യങ്ങളും ചേർത്ത് തയ്യാറാക്കാവുന്നതാണ്. ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. എന്തെങ്കിലും നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായി വൈദ്യസഹായം തേടേണ്ടതാണ്.

';

VIEW ALL

Read Next Story