Peanuts Benefits: കപ്പലണ്ടി, കടല തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നതും നമ്മുടെ വീടുകളില്‍ വളരെ സാധാരണയായി കാണുന്നതുമായ ഒന്നാണ് നിലക്കടല.
ആന്‍റിഓക്സിഡന്‍റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മില്‍ക്ക് ബട്ടറിന് പകരം പീനട്ട് ബട്ടർ ഉപയോഗിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തില്‍ പ്രകടമായ മാറ്റം കൊണ്ടുവരും.
നിലക്കടലയിൽ ധാരാളം പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി കുറയ്ക്കാനും സഹായകമാണ്.
ഹൃദയാരോഗ്യത്തിന് ഉത്തമമായ ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ്.
ബയോട്ടിൻ, നിയാസിൻ, ഫോളേറ്റ്, ഫോസ്ഫറസ്, മഗ്നീഷ്യം, വിറ്റാമിൻ ഇ, തയാമിൻ എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഒരു പ്രധാന സ്രോതസ്സാണ് നിലക്കടല.
ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് നിലക്കടല, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വർദ്ധനവുണ്ടാക്കില്ല. മാത്രമല്ല, ഇത് സ്ത്രീകളിൽ ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിലക്കടല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. ധാരാളം നാരുകള്‍ അടങ്ങിയിക്കുന്നതിനാൽ നിലക്കടല കഴിക്കുന്നത് വിശപ്പ് കുറയ്ക്കും.
ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ നിലക്കടല പ്രമേഹ രോഗികൾക്കും ധൈര്യമായി മിതമായ അളവിൽ കഴിക്കാം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായകമാണ്.
ഫൈബർ ധാരാളം അടങ്ങിയിട്ടുളളതിനാൽ ദഹനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. കൂടാതെ, റക്തചംക്രമണം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
നിലക്കടല വെറുതെ കൊറിക്കുന്നതിന് പകരം, കുതിര്‍ത്ത് കഴിയ്ക്കുന്നത് കൂടുതല്‍ ഗുണകരമാണ്. നമ്മുടെ ബഡ്ജറ്റിന് ഉതകുന്ന തരം ലാഭകരമായതിനാല്‍ നിലക്കടലയെ പാവപ്പെട്ടവരുടെ ബദാം എന്നും വിളിക്കുന്നു