Jaggery Tea Benefits

ഇനി ചായ ഉണ്ടാക്കുമ്പോൾ ശർക്കര ഉപയോഗിക്കൂ, ഗുണങ്ങൾ ഏറെ..

Ajitha Kumari
Nov 24,2023
';

ആരോ​ഗ്യ​ഗുണങ്ങൾ

പായസം, അട എന്നിവയിലൊക്കെയാണല്ലോ പൊതുവെ നമ്മൾ ശർക്കര ഉപയോ​ഗിക്കാറുള്ളത്. ശർക്കര കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ നമ്മളിൽ പലർക്കും ഇന്നും അറിയില്ല.

';

ശർക്കര ചായ

ദിവസവും ഒരു നേരം ശർക്കര ചായ കുടിക്കുന്നത് ശീലമാക്കൂ ലഭിക്കും വൻ നേട്ടങ്ങൾ. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ശർക്കരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

';

ശരീരഭാരം നിയന്ത്രിക്കാൻ

പഞ്ചസ്സാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് തടി കൂടാതെ ശരീരഭാരം നിയന്ത്രിക്കാൻ നല്ലതാണ്. ഇതിൽ കലോറി കുറവായതിനാൽ തന്നെ ശരീരഭാരം നിയന്ത്രിച്ച് നിർത്താൻ സഹായിക്കും. ശർക്കര ചായ ദഹനത്തിന് വളരെ നല്ലതാണ്.

';

വിളർച്ചയുടെ ലക്ഷണങ്ങൾ

ഇരുമ്പിന്റെ അളവ് കൂട്ടാൻ മികച്ചൊരു പരിഹാരമാണ് ശർക്കര. വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശർക്കര സഹായിക്കും. അതുകൊണ്ട് വിളർച്ചയെ ചെറുക്കാൻ ദിവസവും ഒരു ​ഗ്ലാസ് ശർക്കര ചായ കുടിക്കാവുന്നതാണ്. ഭക്ഷണത്തിന് ശേഷം ദഹനത്തെ ഉത്തേജിപ്പിക്കുന്നതിന് ശർക്കര കഴിക്കാറുണ്ട്. ഇത് ദഹന എൻസൈമുകൾ സജീവമാക്കാൻ സഹായിക്കും.

';

പ്രതിരോധശേഷി വർദ്ധിപ്പിക്കും

ശർക്കരയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാൻ ഇതിന് കഴിയും. ശർക്കരയിൽ അടങ്ങിയിരിക്കുന്ന സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കും.

';

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും

ശർക്കരയിൽ സിങ്ക്, സെലിനിയം തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ശർക്കര ചായ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

';

പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

ശർക്കര ചായയിൽ പ്രകൃതിദത്തവും സുപ്രധാനവുമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കും. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും സഹായിക്കും.

';

VIEW ALL

Read Next Story