റെഡ് വൈനിന്റെ ഗുണങ്ങൾ
മിതമായ അളവിൽ റെഡ് വൈൻ കഴിക്കുന്നത് സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു.
റെഡ് വൈനിലെ റെസ് വെറാട്രോൾ ആയുർദൈർഘ്യം വർധിപ്പിക്കുന്ന ജീനുകളെ സജീവമാക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
റെഡ് വൈനിലെ ടാന്നിസിൻറെ സാന്നിധ്യം ശരീരത്തെ ഭക്ഷണത്തെ കൂടുതൽ ഫലപ്രദമായി വിഘടിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കുന്നു.
റെഡ് വൈനിൽ ഉയർന്ന അളവിൽ സിലിക്കൺ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
റെഡ് വൈനിലെ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കും.
റെഡ് വൈൻ മിതമായി ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിൻറെ സാധ്യത കുറയ്ക്കുന്നു.
പോളിഫെനോളുകളും മറ്റ് ആൻറി ഓക്സിഡൻറുകളും അടങ്ങിയ റെഡ് വൈൻ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു.
റെഡ് വൈനിൽ കാണപ്പെടുന്ന റെസ് വെറാട്രോൾ വൈജ്ഞാനിക പ്രവർത്തനം സംരക്ഷിക്കുന്നതിനും ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
റെഡ് വൈനിലെ ആൻറി ഓക്സിഡൻറുകളുടെ സാന്നിധ്യം രക്തക്കുഴലുകളുടെ പ്രവർത്തനം മികച്ചതാക്കി കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.