ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പാചക എണ്ണകൾ
അവക്കാഡോ ഓയിൽ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പാചക എണ്ണയാണ്. ഇത് ഏത് തരം പാചകത്തിനും അനുയോജ്യമാണ്.
കനോല ഓയിലിൽ പൂരിത കൊഴുപ്പിൻറെ അളവ് കുറവായതിനാൽ ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.
ചിയ സീഡ്സ് ഓയിൽ മുടിയുടെയും ചർമ്മത്തിൻറെയും ആരോഗ്യത്തിന് മികച്ചതാണ്. ഇത് പാചകത്തിനും ഉപയോഗിക്കുന്നു.
ഒലിവ് ഓയിൽ മെഡിറ്ററേനിയൻ ഡയറ്റിൻറെ അടിസ്ഥാന ഘടകമാണ്. ഒലിവ് ഓയിലിൽ ആൻറി ഓക്സിഡൻറുകളും ആരോഗ്യത്തിന് ഗുണം ചെയ്യുന്ന മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു.
പീനട്ട് ഓയിൽ ആരോഗ്യകരമായ എണ്ണയാണ്. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് മികച്ചതാണ്.
എള്ളെണ്ണയിൽ ആരോഗ്യകരമായ അപൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു.
ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന പൂരിത കൊഴുപ്പ് കുറവും അപൂരിത കൊഴുപ്പ് കൂടുതലുമാണ് സൂര്യകാന്തി എണ്ണയിൽ.