രാവിലെ മഞ്ഞൾ വെള്ളം കുടിക്കാം... നിരവധിയാണ് ഗുണങ്ങൾ
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന കുർക്കുമിൻ എന്ന ആൻറി ഓക്സിഡൻറ് മഞ്ഞൾ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു.
മഞ്ഞൾ വെള്ളം ദഹനം വർധിപ്പിക്കാനും വയറുസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.
കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം വർധിപ്പിക്കാനും മികച്ചത്.
സന്ധിവേദന, ആർത്രൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലതാക്കാൻ മഞ്ഞളിലെ ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ സഹായിക്കുന്നു.
രക്തം ശുദ്ധീകരിക്കുന്നതിനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും മഞ്ഞൾ ഗുണം ചെയ്യുന്നു.
മഞ്ഞൾ വെള്ളം പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും.
മഞ്ഞൾ വെള്ളം ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.