ചർമ്മത്തിന്റെ തിളക്കത്തിന് ഏറ്റവും കൂടുതൽ ആവശ്യമായ പഴങ്ങളിൽ ഒന്നാണ് വിറ്റാമിൻ സി. ഉഷ്ണകാലത്ത് ചർമ്മത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധഅയത വളരെ കൂടുതൽ ആണ്.
അതിനാൽ തന്നെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി ഉറപ്പാക്കുന്നതിലൂടെ മാത്രമേ ചർമ്മം കേടുപാടുകൾ ഇല്ലാതെ തിളക്കത്തോടെ നിലനിർത്താൻ സാധിക്കൂ. അതിനായി ഈ പഴങ്ങൾ കഴിക്കാം.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ഓറഞ്ച്. ഇത് ശരീരത്തിൽ കൊളാജൻ ഉത്പാദിപ്പിക്കുന്നതിനും ഇതിലൂടെ ചർമ്മത്തിന്റെ യുവത്വം നിലനിർത്തുന്നതിനും സഹായിക്കുന്നു.
വൈറ്റമിൻ സി സമ്പുഷ്ടമായ പഴവർഗമാണ് സ്ട്രോബറി. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിന്റെ പ്രായമാകൽ പ്രക്രിയ മെല്ലെയാക്കുന്നു.
വൈറ്റമിൻ സി നിറയെ അടങ്ങിയിരിക്കുന്ന കിവി പഴം ഉഷ്ണകാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ചർമ്മം ആരോഗ്യകരമാക്കാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും സഹായിക്കുന്നു.
പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന പൈനാപ്പിൾ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി ലഭിക്കുന്നു. ഇത് ചർമ്മത്തിന്റെ ടോൺ നിലനിർത്താൻ സഹായിക്കുന്നു.
ഏറ്റവും കൂടുതലായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്ന പഴങ്ങളിൽ ഒന്നാണ് പേരക്ക. ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ തിളക്കവും വർദ്ധിപ്പിക്കുന്നു.