നാൽപതുകൾ കഴിഞ്ഞാൽ സ്ത്രീകൾ ഈ ഭക്ഷണങ്ങൾ കഴിക്കണം
ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് സാൽമൺ. ഇത് ഹൃദയത്തിൻറെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ നിറഞ്ഞ ഇലക്കറികൾ എല്ലുകളുടെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും മികച്ചതാണ്.
ആൻറി ഓക്സിഡൻറുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ ഉയർന്ന ബെറിപ്പഴങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു.
പ്രോട്ടീനിൻറെയും പ്രോബയോട്ടിക്കുകളുടെയും മികച്ച ഉറവിടമാണ് ഗ്രീക്ക് യോഗർട്ട്. ഇത് ദഹനത്തിനും കുടലിൻറെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു.
പ്രോട്ടീൻ, നാരുകൾ, വിവിധ വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ധാന്യമാണ് ക്വിനോവ. ആൻറി ഓക്സിഡൻറുകളുടെ മികച്ച ഉറവിടമാണ് ഇവ.
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അവക്കാഡോയിൽ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, വിവിധ പോഷകങ്ങൾ എന്നിവ നട്സിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
പ്രോട്ടീൻ, ഫൈബർ, കാർബോഹൈഡ്രേറ്റ്സ്, എന്നിവ ബീൻസ് പയറുവർഗങ്ങൾ എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആൻറി ഓക്സിഡൻറ് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള കുർക്കുമിൻ എന്ന സംയുക്തം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. ഇത് സന്ധികളുടെ ആരോഗ്യം മികച്ചതാക്കുന്നു.
വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ്, ഫൈബർ എന്നിവയാൽ സമ്പന്നമാണ് ബ്രോക്കോളി. എല്ലുകളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ഇവ മികച്ചതാണ്.