ദഹനക്കേടിന് പരിഹാരം കാണാൻ ഗ്രാമ്പൂ കഴിക്കാം
ഗ്രാമ്പൂ ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ദഹനക്കേടിനെ തുടർന്നുണ്ടാകുന്ന ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കാൻ ഗ്രാമ്പൂ സഹായിക്കുന്നു.
ഗ്രാമ്പൂവിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ദഹനക്കേടിന് കാരണമാകുന്ന കുടലിലെ ദോഷകരമായ ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുന്നു.
ഗ്രാമ്പൂ കുടലിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഗ്രാമ്പൂവിന് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. ഇത് ദഹനക്കേടിൻറെ ലക്ഷണങ്ങളായ വയറുവേദനയും ഗ്യാസും കുറയ്ക്കാൻ സഹായിക്കുന്നു.