വാസ്തു ശാസ്ത്രം അനുസരിച്ച്, വീട്ടിൽ സൂക്ഷിക്കുന്ന ഓരോ വസ്തുവിനും ഊർജ്ജമുണ്ട്, അത് വീട്ടിൽ താമസിക്കുന്ന അംഗങ്ങളെയും ബാധിക്കുന്നു.
വാസ്തു അനുസരിച്ച് വീട്ടില്‍ ഓരോ സാധനങ്ങളും സ്ഥാപിക്കുന്നതിന് ഒരു നിശ്ചിത ദിശയും നിയമങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്.
വാസ്തു ശാസ്ത്രത്തിൽ, കിടപ്പുമുറിയ്ക്കും പ്രത്യേക നിയമങ്ങൾ പറയുന്നു. കിടപ്പുമുറിയുടെ ദിശയും അതിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തെ ഏറെ ബാധിക്കുന്നു.
വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറിയിൽ ഈ സാധനങ്ങള്‍ പാടില്ല. ഇത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ കലഹവും ദാമ്പത്യത്തില്‍ അകല്‍ച്ചയും ഉണ്ടാക്കുന്നു.
നിങ്ങളുടെ കിടപ്പുമുറിയിൽ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ ഒരിക്കലും തൂക്കിയിടരുത്. ഇത് വീടിന്‍റെ വാസ്തുവിനെ പ്രതികൂലമായി ബാധിക്കുകയും ഭാര്യാഭർത്താക്കന്മാർ തമ്മിൽ കലഹത്തിന് വഴി തെളിക്കുകയും ചെയ്യും.
ആക്രമണകാരികളായ മൃഗങ്ങളുടെ ചിത്രങ്ങൾ, യുദ്ധചിത്രങ്ങൾ, ദുഃഖകരമായ മുഖമുള്ള ചിത്രങ്ങൾ എന്നിവ ഒഴിവാക്കാം. ഇത് നെഗറ്റീവ് എനർജി സൃഷ്ടിക്കുന്നു.
വാസ്തു പ്രകാരം മുള്ളുള്ള ചെടികൾ ഒരിക്കലും കിടപ്പുമുറിയിൽ വയ്ക്കരുത്. കള്ളിച്ചെടിയോ മുള്ളുകളുള്ള പൂക്കളോ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അസ്വാരസ്യം വർദ്ധിപ്പിക്കുന്നു.
ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരുന്നതിന്, കിടപ്പുമുറിയുടെ ദിശ ശ്രദ്ധിക്കണം. കിടപ്പുമുറി എപ്പോഴും വടക്ക് അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് നിർമ്മിക്കേണ്ടത്.
കിടപ്പുമുറിയിൽ കടലിന്‍റെയോ വെള്ളച്ചാട്ടത്തിന്‍റെയോ വെള്ളത്തിന്‍റെയോ ചിത്രം ഉണ്ടെങ്കിൽ അത് ഉടൻ നീക്കം ചെയ്യുക. ഇത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു.