Chanakya Niti

ചാണക്യ നീതി; ഈ ശീലങ്ങൾ നിങ്ങൾക്ക് ആപത്ത്!

Zee Malayalam News Desk
Nov 27,2024
';

ചാണക്യൻ

പുരാതന ഭാരതത്തിലെ രാഷ്ട്രതന്ത്രജ്ഞനും ചിന്തകനുമായിരുന്നു കൗടില്യൻ, വിഷ്ണു​ഗുപ്തൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ചാണക്യൻ.

';

ചാണക്യ നീതി

ചാണക്യ വചനങ്ങൾ ഒരാൾക്ക് വ്യക്തിപരമായും സാമൂഹികമായും രാഷ്ട്രീയമായും ഒരു ദിശാമാര്‍ഗം നല്‍കുന്നു. മനുഷ്യന്റെ ശത്രുവാകുന്ന ചില ശീലങ്ങളെക്കുറിച്ചും ചാണക്യന്റെ നീതി ശാസ്ത്രത്തില്‍ പരാമർശിക്കുന്നു.

';

പണം പാഴാക്കുക

അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നവരുണ്ട്. അത്തരം ശീലങ്ങള്‍ അയാള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചിന്തിക്കാതെ പണം ചെലവാക്കുന്നവര്‍ വളരെ പെട്ടെന്ന് ദരിദ്രരാകുമെന്ന് ചാണക്യനീതിയില്‍ പറയുന്നു.

';

അലസത

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അലസതയാണ്. അലസത കാരണം ഒരു വ്യക്തിക്ക് വിജയിക്കാനുള്ള പല അവസരങ്ങളും നഷ്ടപ്പെടുന്നുവെന്നും അയാൾ ജീവിതത്തിൽ പരാജയപ്പെടുമെന്നും ചാണക്യൻ പറയുന്നു.

';

വൃത്തിഹീനത

ശരീരം വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ചാണക്യൻ പറയുന്നു. വൃത്തിഹീനത പലതരം രോഗങ്ങളെ ആകര്‍ഷിക്കുകയും അവരുടെ പണമെല്ലാം ചികിത്സയ്ക്കായി ചെലവഴിക്കുകയും ചെയ്യേണ്ടി വരും.

';

അമിത ഉറക്കം

ചാണക്യ നീതി പ്രകാരം പ്രഭാത സമയം ഏറ്റവും വിലപ്പെട്ടതാണ്. അതിനാല്‍ ഒരു വ്യക്തി എല്ലായ്പ്പോഴും അതിരാവിലെ എഴുന്നേല്‍ക്കണം. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉറങ്ങുന്ന ഒരാള്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കില്ല. ഒരു കാരണവുമില്ലാതെ ഉറങ്ങുന്നത് മനുഷ്യര്‍ക്ക് ദോഷകരമാണ്.

';

അമിത ഭക്ഷണം

ഭക്ഷണം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ചാണക്യന്റെ അഭിപ്രായത്തില്‍ എല്ലാവരും കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. ആവശ്യമായ അളവിലുള്ള ശക്തിയും ഊര്‍ജ്ജവും നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്താൻ അവ സഹായിക്കും. എന്നാല്‍ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് ഒരു വ്യക്തിയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന പ്രവര്‍ത്തിയാണെന്ന് ചാണക്യന്‍ പറയുന്നു.

';

അധാര്‍മ്മികത

തെറ്റായ പ്രവൃത്തികളിലൂടെ പണം സമ്പാദിക്കുന്ന ആളുകള്‍ അധികകാലം സമ്പന്നരായിരിക്കില്ല. അവര്‍ക്ക് പെട്ടെന്ന് പണം നഷ്ടപ്പെടുമെന്ന് ചാണക്യ പറയുന്നു.

';

മോശം സംസാരം

വാക്കുകളാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഒരിക്കലും ലഭിക്കില്ലെന്നും അവരുടെ സുഹൃത്തുക്കളാകാന്‍ ആരും തയാറാകില്ലെന്നും ചാണക്യന്‍ പറയുന്നു.

';

Disclaimer

ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

';

VIEW ALL

Read Next Story