തടി കുറയ്ക്കാൻ ബെസ്റ്റാണ് കുമ്പളങ്ങാ ജ്യൂസ്...
കുമ്പളങ്ങ ജ്യൂസ് എപ്പോഴെങ്കിലും കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ ഗുണങ്ങളറിഞ്ഞാൽ നിങ്ങളും കുടിച്ചു തുടങ്ങും.
രാവിലെ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നതാണ് നല്ലത്. കുമ്പളങ്ങയിൽ ഉയർന്ന ജലാംശമുണ്ട്. അമിതവണ്ണം നിയന്ത്രിക്കുന്നത് മുതൽ ചർമ്മ സംരക്ഷണം വരെയുള്ള ഗുണങ്ങൾ കുമ്പളങ്ങിയിൽ അടങ്ങിയിട്ടുണ്ട്.
കുമ്പളങ്ങ ജ്യൂസിന്റെ അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങൾ
കുമ്പളങ്ങ ജ്യൂസിൽ ഉയർന്ന നാരുകളും കുറഞ്ഞ കലോറിയും അടങ്ങിയിട്ടുള്ളത്. ഉയർന്ന ജലാംശം കാരണം അമിത ഭാരം കുറയ്ക്കാൻ ഇത് ഒരു മികച്ച ഓപ്ഷനാണ്.
കുറേ നേരത്തേക്ക് വയർ നിറഞ്ഞിരിക്കാൻ ഫൈബർ സഹായിക്കും. ഇത് ഭക്ഷണ ആസക്തിയെ തടയുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
കുമ്പളങ്ങ നീര് പോഷക സമൃദ്ധമാണ്. നിയാസിൻ, തയാമിൻ, വൈറ്റമിൻ സി, റൈബോഫ്ലേവിൻ എന്നിവയുടെ പ്രധാന അളവ് എപ്പോഴും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാൽസ്യം, ഫോസ്ഫറസ്, സിങ്ക്, മഗ്നീഷ്യം, ചെമ്പ്, മാംഗനീസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്.
കുമ്പളങ്ങയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ബി3 ഊർജത്തിന്റെ അളവ് വർധിപ്പിക്കും. വിളർച്ചയും ശാരീരിക ബലഹീനതയും ഉള്ള എല്ലാവർക്കും അതിനാൽ ഇത് പ്രയോജനകരമാണ്.