ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം അഞ്ചു കോടി കടന്നു

13 ദിവസത്തിനുള്ളിൽ  ഇത്രയും ആളുകൾ ഡൗൺലോഡ് ചെയ്തതോടെയാണ് വളരെ വേഗത്തിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തുന്ന ആപ്പ് എന്ന റെക്കോർഡ് ആരോഗ്യ സേതു നേടിയത്.   

Last Updated : Apr 16, 2020, 01:51 PM IST
ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം അഞ്ചു കോടി കടന്നു

ന്യുഡൽഹി: കോറോണ ബാധിതരെ ട്രാക്ക് ചെയ്യാൻ വേണ്ടി കേന്ദ്ര സർക്കാർ വികസിപ്പിച്ചെടുത്ത ആരോഗ്യ സേതു ആപ്പ് റെക്കോർഡ് നേട്ടത്തിൽ. 

ഇതുവരെ ഈ ആപ്പ് ഡൗൺ ലോഡ് ചെയ്തവരുടെ എണ്ണം ഒന്നും രണ്ടുമല്ല അഞ്ച് കോടിയാണ് കടന്നിരിക്കുന്നത്.  13 ദിവസത്തിനുള്ളിൽ  ഇത്രയും ആളുകൾ ഡൗൺലോഡ് ചെയ്തതോടെയാണ് വളരെ വേഗത്തിൽ ഏറ്റവും കൂടുതൽ ആളുകളിലേക്ക് എത്തുന്ന ആപ്പ് എന്ന റെക്കോർഡ് ആരോഗ്യ സേതു നേടിയത്. 

Also read: പിസ ഡെലിവറി ബോയ്ക്ക് കോറോണ; ഡൽഹിയിൽ 72 കുടുംബങ്ങൾ നിരീക്ഷണത്തിൽ 

പ്രധാനമന്ത്രി ഏപ്രിൽ 14 ന് രാജ്യത്തെ അഭിസംബോധന സി ചെയ്തപ്പോൾ  ആരോഗ്യസേതു ആപ്പ് എല്ലാവരും ഡൗൺലോഡ് ചെയ്യണമെന്ന് പറഞ്ഞിരുന്നു. 

ലോകത്തിലെ ഏറ്റവും വലിയ കമ്പനികളായ ഗൂഗിൾ, ഫേസ്ബുക്ക്, ടിക്ടോക്ക്, വാട്ട്‌സ്ആപ്പ് എന്നിവയുടെ എല്ലാ സോഷ്യൽ പ്ലാറ്റ്‌ഫോമുകളെയും പിന്തള്ളി കൊണ്ടാണ്  ആരോഗ്യ സേതു മുന്നേറിയത്. 

82 ശതമാനം ഉപയോക്താക്കൾ ഇതിന് 5 സ്റ്റാർ റേറ്റിംഗ് നൽകി. Android, iPhone സ്മാർട്ട്‌ഫോണുകളിൽ ഈ അപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാനാകും.  ഈ ആപ്ലിക്കേഷനിലൂടെ സമീപത്തുള്ള കൊറോണ പോസിറ്റീവ് ആളുകളെക്കുറിച്ച് കണ്ടെത്താൻ സഹായകമാകും. 

Also read:  തബ്‌ലീഗി സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ കർശന നിർദ്ദേശം 

ടെലിഫോൺ, റേഡിയോ, ടെലിവിഷൻ എന്നിവ 5 കോടി ജനങ്ങളിലേക്ക് എത്തിച്ചേരാൻ യഥാക്രമം 75, 38, 13 വർഷങ്ങളാണ് വേണ്ടി വന്നത്  അതുപോലെ ഇന്റർനെറ്റ് നാല് വർഷവും ഫെയ്സ്ബുക്ക്  19 മാസവുമാണ് എടുത്തിരുന്നത്. 

ആ സ്ഥാനത്താണ് ആരോഗ്യസേതു ആപ്പ്  13 ദിവസംകൊണ്ട് 5 കോടി ജനങ്ങളിലേക്ക് എത്തിയത്.  

Trending News