IPL Auction 2024 Live: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം നാളെ നടക്കും. ഇത്തവണ ദുബായ് വെച്ചാണ് ബിസിസിഐ താരലേലം സംഘടിപ്പിക്കുന്നത്. നാളെ ഡിസംബർ 19 ചൊവ്വാഴ്ച ദുബായിലെ കൊക്ക-കോള അരീനയിൽ വെച്ചാണ് ഐപിഎൽ 2024 താരലേലം സംഘടിപ്പിക്കുക. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ലേലം നടപടികൾ ആരംഭിക്കുകയും ചെയ്യും. 333 താരങ്ങളാണ് ഐപിഎല്ലിന്റെ അടുത്ത സീസണിലേക്ക് പ്രതീക്ഷ അർപ്പിച്ചുകൊണ്ട് താരലേല പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരിൽ 214 പേർ ഇന്ത്യൻ താരങ്ങളും ബാക്കി 119 പേർ വിദേശികളുമാണ്.
അതേസമയം ടീമുകളുടെ പരമാവധി അവശേഷിക്കുന്ന സ്ലോട്ടുകൾ 77 എണ്ണം മാത്രമാണ്. ഇതിൽ 30 എണ്ണം വിദേശ താരങ്ങൾക്കുള്ള സ്ലോട്ടുകളുമാണ്. ഒരു ടീമിന് പരമാവധി 25 താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കൂ. രണ്ട് തവണ ഐപിഎൽ കിരീടത്തിൽ മുത്തമിട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കൂടുതൽ താരങ്ങൾക്കായിട്ടുള്ള സ്ലോട്ടുകൾ ഒഴിഞ്ഞ് കിടക്കുന്നത്. 12 സ്ലോട്ടുകളാണ് കെകെആറിന് അവശേഷിക്കുന്നത്.
ALSO READ : IPL 2024 : രോഹിത് ശർമ ഡൽഹി ക്യാപിറ്റൽസിലേക്കെന്ന് റിപ്പോർട്ട്; ഇനിയും അതിന് സാധിക്കുമോ?
കൈയ്യിൽ ബാക്കിയുള്ള പണത്തിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഗുജറാത്ത് ടൈറ്റൻസാണ് മുൻപന്തിയിലുള്ളത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന് നൽകിയതോടെ ജിടിയുടെ പഴ്സിൽ ബാക്കിയുള്ളത് 38.15 കോടി രൂപയാണ്. ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന്റ് പോക്കറ്റിലാണ് ഏറ്റവു കുറഞ്ഞ തുകയുള്ളത്. 13.15 കോടി രൂപ കീശയിൽ വെച്ചുകൊണ്ടാണ് എൽഎസ്ജി ദുബായിലേക്കെത്തുന്നത്.
രണ്ട് കോടി രൂപയാണ് താരങ്ങളുടെ അടിസ്ഥാന വിലയിലെ ഏറ്റവും ഉയർന്ന തുക. ലോകകപ്പ് ജയത്തിന്റെ ആരവത്തിൽ ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് തുടങ്ങിയ താരങ്ങൾ വൻ വിലയ്ക്ക് വിറ്റ് പോകാനാണ് സാധ്യത. കഴിഞ്ഞ സീസണിലെ താരലേലത്തിൽ വൻ തുകയിൽ വിറ്റു പോയ സാം കറനെ (18.5 കോടി) പഞ്ചബ് കിങ്സ് നിലനിർത്തി. അതേസമയം മുംബൈ 17.5 കോടിക്ക് സ്വന്തമാക്കിയ കാമറൂൺ ഗ്രീനെ താരകൈമാറ്റത്തിലൂടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിവിന് കൈമാറി.
ഐപിഎൽ 2024 താരലേലത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
ഐപിഎൽ 2024 താരലേലം എന്ന്?
ഡിസംബർ 19 ചൊവ്വാഴ്ചയാണ് ഐപിഎൽ 2024 താരലേലം സംഘടിപ്പിക്കുക
ഐപിഎൽ 2024 താരലേലം എവിടെ വെച്ചാണ് നടക്കുക?
ദുബായിലെ കൊക്ക-കോള അരീനയിൽ വെച്ചാണ് ഇത്തവണ ഐപിഎൽ താരലേലം സംഘടിപ്പിക്കുന്നത്
ഐപിഎൽ 2024 താരലേലം നടപടികൾ എപ്പോൾ ആരംഭിക്കും?
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് താരലേലത്തിന്റെ സംപ്രേഷണം ആരംഭിക്കും
ഐപിഎൽ 2024 താരലേലം ടെലിവിഷനിൽ എവിടെ കാണാം?
സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിനാണ് ഐപിഎല്ലിന്റ് ടെലിവിഷൻ സംപ്രേഷണവകാശമുള്ളത്. സ്റ്റാർ സ്പോർട്സിന്റെ സ്റ്റാർ സ്പോർട്സ് 2, സ്റ്റാർ സ്പോർട്സ് 2 എച്ച്ഡി, സ്റ്റാർ സ്പോർട്സ് സെല്കട് 1, സ്റ്റാർ സ്പോർട്സ് സെലക്ട 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ സ്പോർട്സ് ഫസ്റ്റ് ടിവി എന്നീ ടിവി ചാനലുകളിലൂടെ ഐപിഎൽ താരലേലം സംപ്രേഷണം ചെയ്യുന്നതാണ്.
ഐപിഎൽ 2024 താരലേലത്തിന്റെ ഓൺലൈൻ സംപ്രേഷണം എവിടെ?
നെറ്റ്വർക്ക് 18നാണ് ഐപിഎല്ലിന്റെ ഡിജിറ്റൽ സംപ്രേഷണവകാശം ലഭിച്ചിരിക്കുന്നത്. നെറ്റ്വർക്ക് 18ന്റെ ജിയോ സിനമ ആപ്പിലൂടെ ഐപിഎൽ 2024 താരലേലം ഓൺലൈനായി കാണാൻ സാധിക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.