Vastu Tips: പൂജാമുറിയിൽ ഇവ സൂക്ഷിക്കരുത്! ദോഷങ്ങൾ വിടാതെ പിന്തുടരും

വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കേണ്ടതും പാടില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് വാസ്തു ശാസ്ത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • Jan 28, 2024, 11:16 AM IST

പൂജാമുറിയിൽ സൂക്ഷിക്കുന്ന ചില വസ്തുക്കൾ വീടിന് ദോഷം വരുത്തും.

1 /5

വാസ്തു ശാസ്ത്രപ്രകാരം ഉഗ്രമൂർത്തികളുടെ വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കരുത്. ഇങ്ങനെ ചെയ്താൽ വീട്ടിൽ ദോഷമുണ്ടാകുമെന്നാണ് വിശ്വാസം.  

2 /5

പൂജാമുറിയിൽ സാധാരണയായി പുരാണ കഥകളും ശ്ലോകങ്ങളും അടങ്ങിയ പുസ്തകങ്ങൾ സൂക്ഷിക്കാറുണ്ട്. എന്നാൽ കീറിയ പുസ്തകങ്ങൾ ഉണ്ടാകരുതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. കീറിയ പുസ്തകം നിങ്ങളുടെ പൂജാമുറിയിൽ ഉണ്ടെങ്കിൽ, ഉടൻ തന്നെ അത് വെള്ളത്തിൽ ഒഴുക്കി കളയേണ്ടതാണ്.

3 /5

ഹൈന്ദവ വിശ്വാസം അനുസരിച്ച് പൂജയിൽ അക്ഷതം വളരെ പ്രധാനമാണ്. എന്നാൽ പൊട്ടിയ അരികൊണ്ട് അക്ഷതം ഉണ്ടാക്കരുത്. അക്ഷതത്തിൽ പൊട്ടിയ അരി ഉണ്ടെങ്കിൽ പൂജാമുറിയിൽ സൂക്ഷിക്കരുത്.

4 /5

ഹൈന്ദവ വിശ്വാസത്തിൽ പൂർവികർക്ക് വളരെ പ്രാധാന്യമുണ്ട്. എന്നാൽ അവരുടെ ചിത്രങ്ങൾ പൂജാമുറിയിൽ സൂക്ഷിക്കുന്നത് അശുഭകരമായ ഫലങ്ങൾക്ക് കാരണമാകും.

5 /5

തകർന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നത് ദോഷം ചെയ്യും. ഇവ പൂജാമുറിയിൽ സൂക്ഷിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. കൂടാതെ, വീട്ടിൽ നെഗറ്റീവ് എനർജി നിലനിൽക്കും.

You May Like

Sponsored by Taboola