മുഖക്കുരു, ചർമ്മത്തിലെ അധിക എണ്ണ ഉത്പാദനം എന്നിവയെ ചെറുക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താനും സഹായിക്കുന്ന പഴങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നീ ബെറികളിൽ ആന്തോസയാനിൻ, വിറ്റാമിൻ സി തുടങ്ങിയ ആൻറി ഓക്സിഡൻറുകൾ അടങ്ങിയിരിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിച്ച് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുന്നു.
മാതളനാരങ്ങയിൽ ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കുന്നതിലൂടെ കൊളജാൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മത്തിൻറെ ആരോഗ്യം വർധിപ്പിക്കുന്നു. ഇത് രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കുന്നു.
പപ്പായയിൽ വൈറ്റമിൻ എ, സി എന്നിവയും പപ്പൈൻ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന് മിനുസവും തിളക്കവും നൽകാനും സഹായിക്കുന്നു.
ഓറഞ്ചിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കൊളാജൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മകോശങ്ങളെ മികച്ചതാക്കാൻ സഹായിക്കുന്നു. ഇവയിലെ ഉയർന്ന ജലാംശം ചർമ്മത്തിൻറെ വരൾച്ച ഇല്ലാതാക്കാൻ സഹായിക്കുന്നു.
ആപ്പിളിൽ വിറ്റാമിൻ എ, സി എന്നിവയും ആൻറി ഓക്സിഡൻറുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും അകാല വാർധക്യം തടയാൻ സഹായിക്കുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)