Shani Nakshatra Gochar: ശനി ചതയം നക്ഷത്രത്തിലേക്ക്; ഇവർക്ക് ലഭിക്കും ധനനേട്ടവും ജോലിയിൽ പുരോഗതിയും!

Shani In Chathayam Nakshatra: ശ നിയെ ക്രൂരമായ ഗ്രഹങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ആളുകൾക്ക് അവരുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരേയൊരു ഗ്രഹമാണ് ശനി

Shani In Shatabhisha Nakshatra: ജ്യോതിഷ പ്രകാരം ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഏഴര ശനിയോ കണ്ടക ശനിയോ  അഭിമുഖീകരിക്കേണ്ടി വരും

1 /10

Shani In Shatabhisha Nakshatra: ശ നിയെ ക്രൂരമായ ഗ്രഹങ്ങളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ആളുകൾക്ക് അവരുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ഒരേയൊരു ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ ശനിയെ ഫലദാതാവായും വിധികർത്താവായും കണക്കാക്കപ്പെടുന്നു

2 /10

ജ്യോതിഷ പ്രകാരം ഒരാൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും ഏഴര ശനിയോ കണ്ടക ശനിയോ  അഭിമുഖീകരിക്കേണ്ടി വരും.  ശനി ഏറ്റവും പതുക്കെ ചലിക്കുന്ന ഒരു ഗ്രഹമാണ്. ഏകദേശം രണ്ടര വർഷത്തോളം ശനി ഒരു രാശിയിൽ തുടരും

3 /10

അത്തരമൊരു സാഹചര്യത്തിൽ ശനിക്ക് ഒരു രാശിചക്രം പൂർത്തിയാക്കാൻ ഏകദേശം 30 വർഷമെടുക്കും. രാശി മാറുന്നപോലെ ഒരു നിശ്ചിത കാലയളവിനുശേഷം ശനി അതിന്റെ നക്ഷത്രവും മാറ്റാറുണ്ട്‌. ഇതും എല്ലാ രാശികളെയും ബാധിക്കും.   

4 /10

ഒക്‌ടോബർ മാസത്തിൽ ശനി അതിൻ്റെ രാശിയിൽ മാറ്റം വരുത്തും അത് രാഹുവിൻ്റെ നക്ഷത്രമായ  ചതയം നക്ഷത്രത്തിൽ പ്രവേശിക്കും

5 /10

പാപഗ്രഹമെന്ന് അറിയപ്പെടുന്ന രാഹുവിന്റെ നക്ഷത്രത്തിലേക്കുള്ള ശനിയുടെ മാറ്റം ചില രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ശനിയുടെ നക്ഷത്രമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ജീവിതത്തിൽ നേട്ടങ്ങൾ നൽകുക എന്നറിയാം...  

6 /10

ഒക്‌ടോബർ മൂന്നിന് ഉച്ചയ്ക്ക് 12:30 നാണ് ശനി ചതയം നക്ഷത്രത്തിൽ പ്രവേശിക്കുന്നത്.  ഇത് ഡിസംബർ 27 വരെ ഈ രാശിയിൽ തുടരും. ശേഷം വീണ്ടും പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കും

7 /10

27 രാശികളിൽ 24 മത്തേതാണ് ചതയം നക്ഷത്രം. ഇതിന്റെ അധിപൻ രാഹുവും രാശി കുംഭവുമാണ്. നിലവിൽ കുംഭ രാശിയികാണ് ശനി സ്ഥിതി ചെയ്യുന്നത്.   

8 /10

മേടം (Aries): മേട രാശിക്കാർക്ക് ശനിയുടെ നക്ഷത്ര മാറ്റം വളരെയധികം ഗുണം നൽകും. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. ഇതോടെ സമ്പത്തിൽ വർദ്ധനവുണ്ടാകും. ഇവിടെ ശനി പതിനൊന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വലിയ വിജയം ലഭിക്കും സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും

9 /10

ധനു (Sagittarius): ശനിയുടെ നക്ഷത്ര മാറ്റം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലിയോ കിട്ടാതിരുന്ന പണമോ നിങ്ങൾക്ക് ലഭിക്കും. കരിയറിൽ നേട്ടങ്ങൾക്ക് സാധ്യത, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് വിജയം കൈവരിക്കാൻ കഴിയും

10 /10

ചിങ്ങം (Leo): ഇവർക്കും ശനിയുടെ രാശിമാറ്റം ഗുണം ചെയ്യും. ഇവർക്ക് ജീവിതത്തിൽ പല തരത്തിലുള്ള സന്തോഷങ്ങൾ ലഭിക്കും, ദാമ്പത്യജീവിതം നല്ലതായിരിക്കും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും, വിദ്യാഭ്യാസ മേഖലയിൽ വിജയത്തിന് സാധ്യത, ധൈര്യവും വീര്യവും വർദ്ധിക്കും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola