Sadhika Venugopal: ബാത്ത്റോബ് ഫോട്ടോ സീരീസുമായി സാധിക, ചിത്രങ്ങൾ വൈറലാകുന്നു

സോഷ്യൽ മീഡിയകളിൽ വളരെ ആക്റ്റീവ് ആയി ചിത്രങ്ങളും കുറിപ്പുകളും ഒക്കെ പോസ്റ്റ് ചെയ്യുന്ന നടിയാണ് സാധിക. സാധികയോളം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ദിവസം പോസ്റ്റ് ഇടുന്ന മറ്റൊരു താരമില്ലായെന്ന് തന്നെ പറയാം.  

ചെറുതും വലുതുമായ ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ള സാധികയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമകൾ  ആറാട്ട്, പാപ്പൻ എന്നിവയാണ്.

1 /5

മോഡലിംഗ് മേഖലയിൽ നിന്ന് വന്നത് കൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകൾ താരം ചെയ്യാറുണ്ട്.

2 /5

ഇപ്പോഴിതാ ഒരു വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് സാധിക. ബോസ് മീഡിയ പ്രൊഡക്ഷൻസിന് വേണ്ടിയാണ് സാധിക ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

3 /5

ബാത്ത്റോബ് എന്ന കൺസെപ്റ്റ് ആസ്പദമാക്കിയാണ് സാധിക ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഷിഫാന തസ്‌നീം എന്ന മോഡലും താരത്തിനൊപ്പം ഈ ഫോട്ടോഷൂട്ടിലുണ്ട്.

4 /5

കൈയിൽ വൈൻ ഗ്ലാസും പിടിച്ച് ബാത് ടബിൽ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുകയാണ് സാധിക. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അപ്പു ജോഷിയാണ് സാധികയുടെ ഈ ഫോട്ടോസ് സീരിസിന് വേണ്ടി ചിത്രങ്ങൾ എടുത്തിട്ടുള്ളത്.

5 /5

പട്ടുസാരി എന്ന സീരിയലിലൂടെയാണ് സാധിക പ്രേക്ഷകർക്ക് ഇടയിൽ സുപരിചിതയാകുന്നത്. സിനിമയിലും സജീവമായി അഭിനയിക്കുന്ന ഒരാളാണ് താരം.

You May Like

Sponsored by Taboola