Pele: യുദ്ധം നിർത്തിയ പെലെ... മൂന്ന് ലോകകപ്പുകൾ ബ്രസീലിനായി നേടിയ പെലെ; വിടവാങ്ങി ഇതിഹാസം

എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ പെലെ വ്യാഴാഴ്ച (ഡിസംബർ 29) ബ്രസീലിയൻ തലസ്ഥാനമായ സാവോ പോളോയിൽ വച്ച് അന്തരിച്ചു. കാൻസർ ബാധിതനായിരുന്നു പെലെ. നിരവധി നേട്ടങ്ങളും റെക്കോർഡുകളും സ്വന്തമാക്കിയ പെലെയെ 'രാജാവ്' എന്നും 'കറുത്ത മുത്ത്' എന്നും വിളിക്കുന്നു.

  • Dec 30, 2022, 14:24 PM IST

1969-ൽ, നൈജീരിയൻ ആഭ്യന്തരയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് വിഭാഗങ്ങളും 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ചു. അതിന് കാരണം പെലെ ആയിരുന്നു. പെലെ ലാഗോസിൽ ഒരു എക്സിബിഷൻ ഗെയിം കളിക്കുന്നത് പ്രമാണിച്ചായിരുന്നു വെടിനിർത്തൽ. ലാഗോസ് ടീമായ സ്റ്റേഷനറി സ്റ്റോഴ്‌സ് എഫ്‌സിയുമായി സാന്റോസ് 2-2 സമനില നേടി. പെലെ തന്റെ ടീമിനായി ​ഗോളുകൾ നേടി. ഈ മത്സരത്തിന് ശേഷം ഒരു വർഷം കൂടി ആഭ്യന്തരയുദ്ധം തുടർന്നു. ബ്രസീലിനായി മൂന്ന് ലോകകപ്പുകൾ നേടിയ ടീമുകളുടെ ഭാ​ഗമായിരുന്നു പെലെ. 1958, 1962, 1970 വർഷങ്ങളിൽ ബ്രസീലിനൊപ്പം പെലെ ലോകകപ്പ് ഉയർത്തി.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola