Paytm വഴി 2 മിനിറ്റിനുള്ളിൽ personal loan ലഭിക്കും, അപേക്ഷിക്കേണ്ടവിധം ...

    

Paytm Personal Loan: നിങ്ങൾക്ക് പേഴ്സണൽ ലോൺ എടുക്കാൻ ഇനി ബാങ്കിൽ പോകേണ്ടതില്ല പകരം നിങ്ങൾക്ക് Paytm വഴി ലോൺ നേടാം.  പേടിഎം ഉപഭോക്താക്കൾക്കായി Paytm Lending എന്ന പുതിയ സവിശേഷത പുറത്തിറക്കിയിട്ടുണ്ട്.  ഇതിന്റെ സഹായത്തിൽ നിങ്ങൾക്ക് പേഴ്സണൽ ലോണിനായി അപേക്ഷിക്കാൻ കഴിയും. കമ്പനിയുടെ ടെക് പ്ലാറ്റ്‌ഫോമിലാണ് പുതിയ സേവനം നിർമ്മിച്ചതെന്ന് പേടിഎം അറിയിച്ചു. 

1 /4

പേടിഎം ലെൻഡിംഗ് വഴി ഏത് ഉപയോക്താവിനും പേഴ്സണൽ ലോണിനായി അപേക്ഷിക്കാം. പങ്കാളി ബാങ്കുകളും നോൺ-ബാങ്കിംഗ് ധനകാര്യ കമ്പനികളും (NBFCs) നിങ്ങൾക്കുള്ള വായ്പാ പ്രക്രിയ വെറും 2 മിനിറ്റിനുള്ളിൽ പൂർത്തിയാക്കുന്നു.  ഈ പുതിയ സർവീസ് വഴി 2021 മാർച്ചോടെ 1 ദശലക്ഷം ഉപയോക്താക്കളെ ചേർക്കാനാണ് ലക്ഷ്യമെന്ന് പേടിഎം വ്യക്തമാക്കി. 

2 /4

വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നിങ്ങൾക്ക് പേടിഎം ലെൻഡിംഗ് സൗകര്യം നേടാം. ശമ്പളമുള്ള അക്കൗണ്ട് ഉടമകൾക്കും ചെറുകിട ബിസിനസ്സ് ഉടമകൾക്കും, പ്രൊഫഷണലുകൾക്കുമായിട്ടാണ് പേടിഎം ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ചെറിയ നഗരങ്ങളിൽ നിന്ന് വരുന്നവരും വലിയ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ കഴിയാത്തവരുമായ ഉപയോക്താക്കൾക്ക് പേടിഎമ്മിന്റെ ഈ സേവനം വളരെ ഫലപ്രദമാണ്.

3 /4

Paytm ഉപയോഗിച്ച് നിങ്ങൾക്ക് വെറും 2 മിനിറ്റിനുള്ളിൽ ഒരു പഴ്സ്ണൽ ലോൺ എടുക്കാം. 18 മുതൽ 36 മാസത്തിനുള്ളിൽ നിങ്ങൾക്ക് ഇത് EMI ആയി അടച്ചാൽ മതിയാകും.  സ്വപ്നങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്നവർക്കും എന്നാൽ പണം ഉടൻ ലഭിക്കാത്തതിനാൽ അത് ചെയ്യാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഞങ്ങൾ ഈ സൗകര്യം ആരംഭിച്ചതെന്ന് പേടിഎം സിഇഒ ഭാവേഷ് ഗുപ്ത പറഞ്ഞു. ഹ്രസ്വകാല വായ്പ ഉടൻ ആഗ്രഹിക്കുന്ന തൊഴിലാളി പ്രൊഫഷണലുകൾക്കും പുതിയ വായ്പക്കാർക്കും യുവ പ്രൊഫഷണലുകൾക്കും ഈ സൗകര്യം പ്രയോജനകരമാണ്. ഇത് അവരുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റും.

4 /4

വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് പേടിഎം അപ്ലിക്കേഷനിൽ പോയി ഫിനാൻഷ്യൽ സർവീസസ് വിഭാഗത്തിലേക്ക് പോകാം, തുടർന്ന് പേഴ്സണൽ ലോൺസ് ടാബിൽ ക്ലിക്കുചെയ്ത് തുടർന്നുള്ള പ്രക്രിയ പൂർത്തിയാക്കണം.   Beta phase ൽ കമ്പനി തിരഞ്ഞെടുത്ത 400 ഉപഭോക്താക്കൾക്ക് വായ്പ നൽകിയിട്ടുണ്ടെന്ന് വിശദീകരിച്ചിട്ടുണ്ട്. 

You May Like

Sponsored by Taboola