മലയാള ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന ഒരു സീരിയൽ താരമാണ് നടി മാൻവി സുരേന്ദ്രൻ. മാൻവിയുടെ നീളൻ മുടിയാണ് മറ്റുള്ള താരങ്ങളിൽ നിന്ന് താരത്തിനെ വ്യത്യസ്തയാകുന്നത്.
മാൻവിയുടെ ചിത്രങ്ങൾക്ക് എപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കാറുളളത്. സീരിയലുകളിൽ ആദ്യം ചെറിയ ചെറിയ വേഷങ്ങളാണ് മാൻവി ആദ്യം അഭിനയിച്ചത്.
പിന്നീട് വളരെ പെട്ടന്ന് തന്നെ മുൻനിര കഥാപാത്രങ്ങൾ ചെയ്യുന്ന ഒരാളായി മാൻവി മാറുകയും ചെയ്തു. ഫ്‌ളവേഴ്‌സ് ടി.വിയിലെ സീത എന്ന സീരിയലിൽ അഭിനയിച്ച ശേഷമാണ് മാൻവിയെ മലയാളികൾ ആദ്യമായി തിരിച്ചറിഞ്ഞത്. അതിന് ശേഷം നീളൻ മുടിക്കാരിക്ക് ഒരുപാട് ആരാധകരെയും ലഭിച്ചു. പിന്നീട് അതെ ചാനലിലെ തന്നെ സ്റ്റാർ മാജിക്കിൽ പങ്കെടുത്തപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർ കൂടി
മാൻവിയ്ക്ക് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻസ് പേജുകളും അക്കൗണ്ടുകളുമൊക്കെ ഉണ്ട്. അഭിനയം കൂടാതെ നൃത്തത്തിലും മാൻവി കഴിവ് തെളിയിച്ചിട്ടുള്ള ഒരാളാണ്.
ക്ലാസിക്കൽ നൃത്തം കുട്ടിക്കാലം മുതൽ പഠിച്ച ഒരാളാണ് മാൻവി. ഇപ്പോഴിതാ മാൻവിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
പച്ച നിറത്തിലെ സാരി ധരിച്ച ആരാധകർക്ക് മുന്നിൽ എത്തിയ മാൻവിയുടെ പുതിയ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുകയാണ്.
പദ്മദളം ഡിസൈനർ കളക്ഷൻസിന്റെ സാരി ധരിച്ചാണ് മാൻവി ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.
പ്രേംജിത്ത് കല്ലുവാതുക്കലാണ് മാൻവിയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
കണ്ണെടുക്കാൻ തോന്നുന്നില്ലായെന്ന് ആരാധകർ കമന്റുകൾ ഇട്ടു.