ഓണത്തിനെ വരവേൽക്കാനൊരുങ്ങി മാളവിക മോഹനൻ. ഓണം ഓർമ്മകളിൽ താരം.
ഓണം ഓർമ്മകൾ പങ്കുവച്ച് നടി മാളവിക മോഹനൻ. മുംബൈയിലാണ് ജനിച്ചുവളർന്നതെങ്കിലും അച്ഛൻറെയും അമ്മയുടെയും വേരുകളായ കേരളത്തനിമയോടെയാണ് ജീവിച്ചതെന്ന് മാളവിക പറയുന്നു.
ഓണം എപ്പോഴും സന്തോഷം നൽകുന്ന ഓർമ്മകളാൽ സമ്പന്നമാണ്. പൂക്കളം ഒരുക്കുന്നതും സദ്യയുമെല്ലാം ഓണം ഓർമ്മകളായി താരം പങ്കുവയ്ക്കുന്നു.
അമ്മ തയ്യാറാക്കുന്ന രുചികരമായ സാമ്പാറിനെക്കുറിച്ചും താരം പറയുന്നു. തൻറെ മാതാപിതാക്കൾ 35 വർഷമായി മുംബൈയിൽ താമസിക്കുന്നെങ്കിലും വീട് ഒരു മിനി കേരളയാണെന്ന് താരം പറയുന്നു.
പൂക്കൾ വാങ്ങുന്നതും പൂക്കളം ഒരുക്കുന്നതും വളരെ സന്തോഷത്തോടെയാണ് ചെയ്യുന്നത്.
തിരുവനന്തപുരത്തെ ഓണക്കാഴ്ചകൾ വളരെ മനോഹരമാണെന്നും താരം പറയുന്നു. നഗരം ഉത്സവ പ്രതീതിയിൽ ആയിരിക്കും.
ഷൂട്ടിങ്ങിന് ഇടയിലാണെങ്കിലും ഇത്തവണ താൻ വീട്ടിലില്ലെങ്കിലും സദ്യ ഒഴിവാക്കില്ലെന്ന് താരം പറയുന്നു.