Rainbow in Dream: സ്വപ്നത്തിൽ മഴവില്ല് കാണുന്നത് നല്ലതോ, ചീത്തയോ? അറിയാം..

നിങ്ങളുടെ സ്വപ്നത്തിൽ എപ്പോഴെങ്കിലും ഒരു മഴവില്ല് കണ്ടാൽ ഇത് ഭാവിയിൽ എന്തിന്റെ ലക്ഷണമാണ് എന്ന് നമുക്കറിയാം

പലപ്പോഴും നമ്മുടെ സ്വപ്നങ്ങളിൽ ചില വിചിത്രമായ കാര്യങ്ങൾ നമ്മൾ കാണുന്നു എങ്കിലും അവയ്‌ക്ക് നമ്മുടെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നാണ് നാം കണക്കാക്കുന്നത്.  എന്നാൽ സ്വപ്ന ശാസ്ത്രമനുസരിച്ച് (Swapan Shastra)ഓരോ സ്വപ്നത്തിനും ചില അർത്ഥങ്ങളുണ്ട് (Every dream has a meaning)എന്നാണ്. ഭാവിയിൽ എന്തു സംഭവിക്കുമെന്നതിന്റെ സൂചനകൾ ചില സമയത്ത് സ്വപ്നങ്ങൾ നമുക്ക് നൽകാറുണ്ട്.  പുരാണമനുസരിച്ച്, ദശരഥ രാജാവിന്റെ മരണസമയത്ത് ശ്രീരാമൻ ഒരു മോശം സ്വപ്നം കണ്ടിരുന്നു.  അതിൽ നിന്നും രാജകൊട്ടാരത്തിൽ എന്തോ അശുഭ സംഭവം നടന്നുവെന്ന് അദ്ദേഹത്തിന് മനസിലായി.  അതുപോലെ തന്നെ രാവണനും മരണത്തിന് മുൻപ് അശുഭ സ്വപ്നം കണ്ടിരുന്നു.  

 

1 /4

സ്വപ്നത്തിൽ ചില കാര്യങ്ങൾ കാണുന്നത് ശുഭമാണ്  (Auspicious Dream) അതുപോലെ ചില കാര്യങ്ങൾ കാണുന്നത് അശുഭവുമാണ് (Inauspicious Dream). സ്വപ്നത്തിൽ ഒരു മഴവില്ല് കണ്ടാൽ (Rainbow in Dream)  അതിന്റെ അർത്ഥമെന്താണ് എന്നാണ് ഇന്ന് നമ്മൾ വിശകലനം ചെയ്യുന്നത്. സ്വപ്നത്തിൽ മഴവില്ല് കാണുന്നത് ശുഭമോ അശുഭമോ അറിയാം.  

2 /4

സ്വപ്ന ശാസ്ത്രം അനുസരിച്ച് സ്വപ്നത്തിൽ മഴവില്ലിനെ കാണുന്നത് വളരെ ശുഭമായി കണക്കാക്കപ്പെടുന്നു (Shubh). ഇതിനർത്ഥം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വരാൻ പോകുന്നുവെന്നാണ്.

3 /4

സ്വപ്നത്തിൽ ഒരു മഴവില്ല് കാണുന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ അന്തസ്സും പ്രശസ്തിയും വർദ്ധിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇതിനുപുറമെ മഴവില്ല് സ്വപ്നം കാണുന്നതും തൊഴിൽ, ബിസിനസ്സിലെ വിജയത്തിന്റെ (Success in Job) പ്രതീകമായി കണക്കാക്കപ്പെടുന്നു. ഒരു വ്യക്തി പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ സ്വപ്നത്തിൽ  മഴവില്ല് കാണുന്നത് അർത്ഥമാക്കുന്നത് അയാൾ ഉടൻ വിജയം നേടാൻ പോകുന്നുവെന്നാണ്.

4 /4

വിവാഹിതനായ ഒരാൾ സ്വപ്നത്തിൽ മഴവില്ല് കാണുന്നുവെങ്കിൽ, അത് അവനെ സംബന്ധിച്ചിടത്തോളം ശുഭകരമാണ് (For married men its good). ഇതിനർത്ഥം വ്യക്തിക്ക് വരും കാലങ്ങളിൽ സന്തോഷം ലഭിക്കാൻ പോകുന്നു എന്നാണ്. എന്നാൽ വിവാഹിതയായ ഒരു സ്ത്രീ ഒരു സ്വപ്നത്തിൽ ഏഴ് നിറങ്ങളിലുള്ള ഒരു മഴവില്ല് കാണുന്നുവെങ്കിൽ അത് അവൾക്ക് ദോഷകരമാണ് (For married women its inauspicious). അത്തരമൊരു സ്വപ്നം അർത്ഥമാക്കുന്നത് വരും കാലങ്ങളിൽ ആ സ്ത്രീക്ക് ഭർത്താവിൽ നിന്ന് അകന്നു നിൽക്കേണ്ടിവരും എന്നാണ്.

You May Like

Sponsored by Taboola