Coconut water: കരിക്കിൻവെള്ളം ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നം

ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങാവെള്ളം സ്വാഭാവിക മധുരമുള്ളതും ജലാംശം നൽകുന്നതുമാണ്. ശരീരത്തിന് ആവശ്യമായ നിരവധി പ്രധാന പോഷകങ്ങൾ തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്നു.

  • Oct 05, 2022, 12:10 PM IST

ജലാംശവും ആരോഗ്യവും നിലനിർത്താൻ വേനൽക്കാലത്ത് കരിക്കിൻവെള്ളം കഴിക്കുന്നത് നല്ലതാണ്. ദിവസവും തേങ്ങാവെള്ളം കുടിക്കുന്നതിന്റെ ചില ആരോഗ്യ ഗുണങ്ങൾ ഇവയാണ്.

1 /4

തേങ്ങാവെള്ളം നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ ശരീരത്തിനുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. കരിക്കിൻവെള്ളത്തിൽ കലോറിയും പഞ്ചസാരയും കുറവാണ്. അതിനാൽ, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

2 /4

ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും തേങ്ങാവെള്ളം സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയാഘാതം, കൊളസ്‌ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മാരകമായ ഹൃദയാരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത കുറയ്ക്കാൻ ദിവസവും ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.

3 /4

തെറ്റായ ഭക്ഷണക്രമവും ജീവിതശൈലി ശീലങ്ങളും നമ്മുടെ ചർമ്മത്തിന് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തേങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് വെള്ളമുണ്ടെന്ന് ഉറപ്പാക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. ശരീരത്തിലെ ബാക്ടീരിയകളെ നശിപ്പിക്കാൻ തേങ്ങാവെള്ളം സഹായിക്കുന്നു. മുഖക്കുരു തടയാനും തേങ്ങാവെള്ളം സഹായിക്കുന്നു.

4 /4

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ തേങ്ങാവെള്ളം സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. തേങ്ങാവെള്ളം സ്വാഭാവിക മധുരമുള്ളതും ശക്തമായ ഇലക്‌ട്രോലൈറ്റുകളുടെ ഗുണം നിറഞ്ഞതുമാണ്. ഉയർന്ന പൊട്ടാസ്യമുള്ള ഈ പ്രകൃതിദത്ത പാനീയം പ്രമേഹരോഗികൾക്ക് നല്ലതാണ്. മറ്റ് കൃത്രിമ ജ്യൂസുകൾക്കുള്ള മികച്ച ബദൽ കൂടിയാണ് തേങ്ങാവെള്ളം.

You May Like

Sponsored by Taboola