ചിയ വിത്തുകളിൽ ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നു. ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
ചിയ വിത്തുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്യുന്നു. ഇവ എങ്ങനെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് നോക്കാം.
ചിയ വിത്തുകൾ പോഷക സമ്പുഷ്ടമാണ്. ഇവ കലോറി ഉപഭോഗം വർധിപ്പിക്കാതെ തന്നെ ശരീരത്തിന് ആവശ്യത്തിന് പോഷകങ്ങൾ നൽകുന്നു.
ചിയയിൽ ഉയർന്ന അളവിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് അമിതമായി വിശപ്പ് ഉണ്ടാകാതിരിക്കാനും ദഹനം മികച്ചതാക്കാനും സഹായിക്കുന്നു. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും.
ചിയ വിത്തുകളിൽ മികച്ച അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇത് അമിതമായ കലോറി ഉപഭോഗം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇവ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ചിയ വിത്തുകൾക്ക് ജലം ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.