കുട്ടികളുടെ ഭക്ഷണത്തിൽ നെല്ലിക്കയും തേനും ഉൾപ്പെടുത്തുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും.
കുട്ടികളുടെ ആരോഗ്യത്തിന് നെല്ലിക്കയും തേനും നൽകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.
നെല്ലിക്ക കുട്ടികളുടെ ശ്വസന ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ജലദോഷം, ചുമ എന്നീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും നെല്ലിക്ക മികച്ചതാണ്.
ദഹനം മികച്ചതാക്കുന്നതിനും മലബന്ധം ഇല്ലാതാക്കുന്നതിനും തേനും നെല്ലിക്കയും മികച്ചതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വിവിധ അണുബാധകൾ തടയുന്നതിനും ഇത് സഹായിക്കുന്നു.
മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനും വീക്കം ശമിപ്പിക്കാനും തേൻ മികച്ചതാണ്. ഇതിൻറെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ രോഗപ്രതിരോധശേഷി മികച്ചതാക്കുന്നു.
സുക്രോസ്, ഗ്ലൂക്കോസ്, ഫ്രക്ടോസ് എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് തേൻ. ഇത് കുട്ടികൾക്ക് ഊർജ്ജം നൽകുന്നു.