ഏത്തപ്പഴം കഴിച്ചാൽ ബിപി കുറയുമോ? ബിപി കുറയ്ക്കാൻ ഇതാ നാല് ഭക്ഷണങ്ങൾ

ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദ്ദം വർധിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. രക്തസമ്മർദ്ദം വർധിക്കുന്നത് പക്ഷാഘാതം, ഹൃദയസ്തംഭനം എന്നീ അവസ്ഥകളിലേക്ക് നയിക്കും. അതിനാൽ തന്നെ ബിപി നിയന്ത്രണത്തിലാക്കേണ്ടത് അത്യാവശ്യമാണ്. 

 

  • Jun 01, 2022, 11:15 AM IST
1 /4

ബിപി നിയന്ത്രിച്ച് നിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് പൊട്ടാസ്യം. ഏത്തപ്പഴത്തിൽ നല്ല അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത്തപ്പഴം ബിപി നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണമാണ്.  

2 /4

നിരവധി ആരോഗ്യഗുണങ്ങളുള്ളൊരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബിപി നിയന്ത്രിക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന 'നൈട്രിക് ഓക്സൈഡ്' ആണ് ബിപി നിയന്ത്രിച്ച് നിർത്താൻ സഹായിക്കുന്നത്.

3 /4

വെളുത്തുള്ളി ബിപി കുറയ്ക്കാൻ സഹായിക്കും. ബാക്ടീരിയ- ഫംഗസ് പോലുള്ള അണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവും വെളുത്തുള്ളിക്കുണ്ട്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.  

4 /4

ചീര പോലുള്ള ഇലക്കറികളും പച്ചക്കറികളും ബിപി നിയന്ത്രിക്കുന്നതിന് സഹായകമാണ്. ഇവയില്‍ കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

You May Like

Sponsored by Taboola