Aloe vera gel for skin: ചർമ്മ സംരക്ഷണത്തിന് കറ്റാർവാഴയുടെ അത്ഭുത ​ഗുണങ്ങൾ

കറ്റാർ വാഴ ചർമ്മത്തെ മൃദുലവും ഈർപ്പമുള്ളതുമാക്കും. കറ്റാർ വാഴയിൽ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് മുഖക്കുരു മുതൽ ചർമ്മത്തിലെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മികച്ചതാണ്.

  • Sep 07, 2022, 13:17 PM IST
1 /5

സൂര്യതാപം അല്ലെങ്കിൽ പൊള്ളലേറ്റ ചർമ്മത്തിന് ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധികളിൽ ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കും. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമാണ് കറ്റാർവാഴ.

2 /5

കറ്റാർ വാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കാനും ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും കറ്റാർവാഴ ജെൽ സഹായിക്കുന്നു.

3 /5

മുഖക്കുരു തടയാൻ കറ്റാർവാഴ മികച്ചതാണ്. കൂടാതെ അതിന്റെ ആന്റി-മൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ മുഖക്കുരുവിനെ ഭേദമാക്കുന്നു. ബാക്ടീരിയയിൽ നിന്ന് സംരക്ഷണം നൽകുന്ന ഒരു ആന്റിസെപ്റ്റിക് ആണ് കറ്റാർവാഴ. കറ്റാർ വാഴയിൽ പോളിസാക്രറൈഡുകളും ഗിബ്ബറെല്ലിൻസും അടങ്ങിയിട്ടുണ്ട്. ഇവ പുതിയ കോശങ്ങളുടെ വളർച്ചയ്ക്കും അതേ സമയം ചർമ്മത്തിലെ വീക്കം, ചുവപ്പ് നിറം എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.

4 /5

സ്ട്രെച്ച് മാർക്കുകൾക്കും മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകൾക്കും പ്രകൃതിദത്ത പരിഹാരമാണ് കറ്റാർവാഴ. കറ്റാർവാഴ ജെല്ലിൽ നാരങ്ങ നീര് ചേർത്ത് പുരട്ടുന്നത് മുഖത്തെ പാടുകൾ കുറയുന്നതിന് സഹായിക്കും.

5 /5

വിപണിയിൽ വാങ്ങുന്ന മോയ്സ്ചറൈസറുകളിൽ നിന്ന് വ്യത്യസ്തമായി, കറ്റാർ വാഴ ജെൽ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസിംഗ് ജെൽ ആയി പ്രവർത്തിക്കുന്നു. കറ്റാർവാഴ ജെൽ പുരട്ടുന്നത് ചർമ്മത്തെ മൃദുവാക്കാൻ സഹായിക്കുന്നു. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ കറ്റാർ വാഴ ജെൽ മികച്ചതാണ്.

You May Like

Sponsored by Taboola