Bhavana: സാരിയിൽ കിടിലം ലുക്കിൽ ഭാവന, ചിത്രങ്ങൾ വൈറലാകുന്നു

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അഭിനയത്രിയാണ് ഭാവന. സിനിമയിൽ വന്നിട്ട് 20 വർഷത്തോളം കഴിഞ്ഞ ഭാവന ഈ കാലയളവിൽ തെന്നിന്ത്യയിൽ ഒട്ടാകെ അഭിനയിക്കുകയും ചെയ്തിരുന്നു.

1 /8

 ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുള്ള ഭാവന അതിൽ തളരാതെ വാശിയോടെ മുന്നിലേക്ക് വന്നയാളാണ്. വ്യക്തി ജീവിതത്തിൽ നേരിടേണ്ടി വന്ന ചില സംഭവങ്ങൾ കാരണം ഭാവന മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുക വരെ ചെയ്തിരുന്നു.

2 /8

ഇപ്പോൾ അഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ഭാവന. ഷറഫുദ്ധീൻ നായകനായ ‘ന്റിക്കക്കക്കൊരു പ്രേമമണ്ടാർന്നു’ എന്ന സിനിമയിലൂടെ ഭാവന മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരികയാണ്. 

3 /8

2002-ൽ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിലായിരുന്നു ആദ്യമായി ഭാവന അഭിനയിച്ചത്. ആദ്യ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരെയും സംസ്ഥാന അവാർഡിൽ ജൂറിയെയും ഞെട്ടിച്ച ഒരാളാണ് ഭാവന.

4 /8

ഭാവന ജൂറിയുടെ പ്രത്യേക പരാമർശനത്തിന് അർഹയാവുകയും ചെയ്തു. മലയാളം കഴിഞ്ഞാൽ ഭാവന ഏറ്റവും കൂടുതൽ അഭിനയിച്ചതും ഇപ്പോൾ അഭിനയിക്കുന്നതും കന്നഡയിലാണ്. അത് കഴിഞ്ഞ് തമിഴിൽ പിന്നീട് തെലുങ്കിലുമാണ് ഭാവന സിനിമകൾ ചെയ്തിരിക്കുന്നത്. 

5 /8

ഗോവിന്ദ ഗോവിന്ദ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.

6 /8

സമൂഹ മാധ്യമങ്ങളിൽ ഇൻസ്റ്റാഗ്രാമിലാണ് ഭാവന ഏറ്റവും കൂടുതൽ ആക്റ്റീവ്. ഭാവന സാരിയിൽ മിക്കപ്പോഴും ഫോട്ടോസ് പങ്കുവെക്കാറുണ്ട്. 

7 /8

ഇപ്പോഴിതാ കറുപ്പ് സാരിയിൽ അടിപൊളി ലുക്കിൽ ഒരു കിടിലൻ ഫോട്ടോഷൂട്ട് ഭാവന പങ്കുവച്ചിരിക്കുകയാണ്. 

8 /8

അഭിനവാണ്‌ സ്റ്റൈലിംഗും ഔട്ട്ഫിറ്റും ചെയ്തിരിക്കുന്നത്. എസ്.ബി.കെ ഷുഹൈബ് ആണ് ഭാവനയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഫെമി ആന്റണിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

You May Like

Sponsored by Taboola