മധു സി നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അന്ന ബെൻ.
ഓഡിഷനിൽ പങ്കെടുത്ത സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച അന്ന ബെൻ തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ്. അച്ഛന്റെ പേര് പറഞ്ഞ് സിനിമയിലേക്ക് എത്തിയ താരമല്ല അന്ന ബെൻ.
അഭിനയത്തിലും അന്ന ബെൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരുപിടി നല്ല കഥാപാത്രങ്ങളാണ് ഇതുവരെ അന്ന ബെൻ ചെയ്തിട്ടുള്ളത്.
കുമ്പളങ്ങിയിലെ ബേബി മോളായി മിന്നും പ്രകടനമാണ് താരത്തിൽ നിന്ന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. അതിന് ശേഷം ഫെമയിൽ പശ്ചാത്തല കഥയായ ഹെലനിലാണ് അന്ന ബെൻ അഭിനയിച്ചിരുന്നത്. അതും ശ്രദ്ധനേടിയിരുന്നു.
അഭിനയം തുടങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡും നേടി. ആദ്യം ജൂറിയുടെ പ്രതേക പരാമർശത്തിന് അർഹയായപ്പോൾ അതിന്റെ തൊട്ടടുത്ത വർഷം മികച്ച നടിക്കുള്ള പുരസ്കാരവും അന്ന ബെൻ നേടിയിരുന്നു.
കപ്പേള, സാറാസ്, നാരദൻ തുടങ്ങിയ സിനിമകളിൽ അന്ന അഭിനയിച്ചിട്ടുണ്ട്. നൈറ്റ് ഡ്രൈവ് ആണ് അന്നയുടെ അവസാന റിലീസ് ചിത്രം. ചില മ്യൂസിക് വീഡിയോകളിലും അന്ന അഭിനയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും മറ്റു നായികമാരെ പോലെ അന്നയും സജീവമാണ്. ഇപ്പോഴിതാ എഴുപതുകളിലെ ഹോളിവുഡ് നടിമാരുടെ ലുക്കിൽ ചെയ്ത ഒരു പുതിയ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘വാലെന്റിനോ’ എന്ന ലേബലിലാണ് അന്ന ഈ ഷൂട്ട് ചെയ്തിരിക്കുന്നത്. അന്നയെ ഫോട്ടോഷൂട്ടിൽ കാണാൻ പൊളി ലുക്കായിട്ടുണ്ടെന്നാണ് താരങ്ങളും ആരാധകരും ഉൾപ്പടെ കമന്റുകൾ ഇട്ടിരിക്കുന്നത്.
ആര്യൻ ഡി നായരാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അമ്മു വർഗീസാണ് സ്റ്റൈലിംഗ്.