Abhaya Hiranmayi: സെറ്റ് സാരിയിൽ സുന്ദരിയായി അഭയ ഹിരണ്മയി, ചിത്രങ്ങൾ കാണാം

ഒരുപാട് സിനിമകളിൽ ഒന്നും പിന്നണി ഗായികയായി തിളങ്ങിയിട്ടില്ലെങ്കിൽ കൂടിയും മലയാളികൾക്ക് ഏറെ സുപരിചിതയായ ഒരു ഗായികയാണ് അഭയ ഹിരണ്മയി. മലയാളത്തിൽ കുറച്ച് സിനിമകളിലും തെലുങ്കിൽ ഒരു സിനിമയിലും പാടിയിട്ടുള്ള ഒരാളാണ് അഭയ

1 /6

ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകളാണ് അഭയ സിനിമയിൽ മിക്കതും പാടിയിട്ടുള്ളത്. പലതും ഹിറ്റായി മാറുകയും ചെയ്തു.  അഭയയും ഗോപി സുന്ദറുമായി ഏറെ വർഷത്തോളം ലിവിങ് ടു ഗെതർ റിലേഷൻഷിപ്പിലായിരുന്നു. 2 മാസങ്ങൾക്ക് മുമ്പാണ് ഗോപിയും അഭയയും തമ്മിൽ പിരിഞ്ഞ വാർത്ത മലയാളികൾ അറിയുന്നത്. 

2 /6

ഗോപി സുന്ദർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മറ്റൊരു പ്രശസ്ത ഗായികയായി റിലേഷനിൽ ആണെന്ന് വെളിപ്പെടുത്തിയപ്പോഴാണ് ഈ കാര്യം തിരിച്ചറിയുന്നത്. ഗോപി സുന്ദർ അഭയ പരിചയപ്പെടുന്നതിന് മുമ്പ് വിവാഹം കഴിച്ചിട്ടുള്ള ഒരാളായിരുന്നു.

3 /6

എന്തായാലും ഗോപി സുന്ദറിന്റെ പുതിയ ബന്ധത്തിന്റെ വാർത്തകൾ വന്നതോടെ അഭയയുടെ പ്രതികരണം അറിയാനായിരുന്നു മലയാളികൾ കാത്തിരുന്നത്. എന്നാൽ യാതൊരു വിധത്തിലുള്ള ഒരു പ്രതികരണവും അഭയയിൽ നിന്ന് ഉണ്ടായില്ല.   

4 /6

അഭയ തന്റെ സംഗീത ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. മ്യൂസിക് വീഡിയോസും സ്റ്റേജ് ഷോകളുമായി ഏറെ തിരക്കിലേക്ക് അഭയ പോയിരിക്കുകയാണ്.

5 /6

സമൂഹ മാധ്യമങ്ങളിൽ അഭയ ഇപ്പോൾ പഴയതിലും കൂടുതൽ സജീവമാണ്. സെറ്റ് സാരിയുടുത്ത് തന്റെ ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്നുകൊണ്ട് ഒരു ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് അഭയ. 

6 /6

“സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ചിങ്ങം 1. ഈ വർഷം മുഴുവൻ നിറയട്ടെ..” എന്നാണ് ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. ശ്രീഗേഷ് വാസനാണ് സ്റ്റൈലിംഗും മേക്കപ്പും.

You May Like

Sponsored by Taboola