ദുബായ്: യു.എ.ഇയിൽ ഈദുൾ ഫിത്തർ പ്രമാണിച്ച് 5 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ലാന്‍റ്മാർക്കുകൾക്കും സമീപത്തെ ഹോട്ടലുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് യു.എ.ഇയിലെ മാനവ വിഭവശേഷി മന്ത്രാലയം ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചത്. വിശുദ്ധ റമദാൻ മാസം 30 ദിവസം വരെ നീണ്ടുനിൽക്കുമെന്നാണ് ജ്യോതിശാസ്ത്രപരമായ കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഹോട്ടലുകളിലെ 80 മുതൽ 90 ശതമാനം റൂമുകൾ ബുക്ക് ആയതായാണ് റിപ്പോർട്ടുകൾ.
അയൽ രാജ്യങ്ങളിൽ കൂടുതൽ ദിവസം ഈദുൾ ഫിത്തർ അവധികൾ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സമീപത്തെ ഗൾഫ് രാജ്യങ്ങളിൽ നിന്നും കൂടുതൽ വിനോദ സഞ്ചാരികൾ യു.എ.ഇയിലേക്ക് വരാൻ സാധ്യതയുള്ളതായാണ് വ്യവസായ എക്സിക്യൂട്ടീവുകൾ അഭിപ്രായപ്പെടുന്നത്. ദുബായി നഗരത്തിൽ 9 ദിവസമാണ് ഗവൺമെന്‍റ് ജീവനക്കാർക്ക് ഈദുൾ ഫിത്തർ അവധി പ്രഖ്യാപിച്ചത്.
Read Also: നാട്ടിലെ പെരുന്നാളാഘോഷത്തിന് ഇരുട്ടടി; വിമാന ടിക്കറ്റ് നിരക്ക് ദിനംപ്രതി കൂടുന്നു
മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ബുർജ് ഖലീഫ തുടങ്ങിയ ദുബായിലെ പ്രശസ്തമായ ലാൻഡ്‌മാർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബീച്ച്‌ഫ്രണ്ട് റിസോർട്ടുകളും സിറ്റി ഹോട്ടലുകളും പൂർണ്ണമായി നിറയുമെന്നാണ് പ്രതീക്ഷയെന്നും അവസാന നിമിഷത്തെ ബുക്കിംഗുകൾ പ്രാദേശിക, ജി.സി.സി, അന്തർദേശീയ അവധിക്കാല വിനോദ സഞ്ചാരികളിൽ നിന്ന് ഉണ്ടാകാനാണ് സാധ്യതയെന്നും എഫ് ആൻഡ് ബി മാർക്കറ്റിംഗ് കൺസൾട്ടന്‍റും ആഞ്ചലോ ഡിജിയിലെ ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ ആഞ്ചലോ ഡി ഗുസ്മാൻ അഭിപ്രായപ്പെട്ടു.
ഈദ് അടുത്തിരിക്കെ യു.എ.ഇയിലെ ഹോട്ടലുകൾക്കും ഫ്ലൈറ്റുകൾക്കും വേണ്ടി തിരയുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈദ് സമയത്ത് ഹോട്ടലുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതായി സെൻട്രൽ ഹോട്ടൽസ് ഗ്രൂപ്പ് ജനറൽ മാനേജർ അബ്ദുല്ല അലബ്ദുള്ള ചൂണ്ടിക്കാട്ടി. നീണ്ട ഈദുൾ ഫിത്തർ ഇടവേള കാരണം യു.എ.ഇയിൽ നിന്ന് ധാരാളം ആളുകൾ ജോർജിയ, തായ്‌ലൻഡ്, അസർബൈജാൻ തുടങ്ങിയ ജനപ്രിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ടെന്ന് ഗലാദാരി ഇന്റർനാഷണൽ ട്രാവൽ സർവീസസിലെ എം.ഐ.സിൽഇ ഹോളിഡേയ്‌സിന്‍റെ മാനേജർ മിർ വസീം രാജ പറഞ്ഞു.
Read Also: ഖത്തറില്‍ വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ തുക വർദ്ധിപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനി
മാത്രമല്ല ഈദുൾ ഫിത്തർ അവധിക്കാലത്ത് വിനോദ സഞ്ചാരികൾ താമസ സൗകര്യത്തിനായി കൂടുതലായും ആശ്രയിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളെ ആണ്. മികച്ച താമസ സൗകര്യവും ഭക്ഷണവും കുടുബമായി യാത്ര ചെയ്യുന്നവരെ ഇവിടങ്ങളിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഒരു രാത്രിയിലെ താമസത്തിന് 400 മുതൽ 1000 ദർഹം വരെ ഈടാക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകൾ യു.എ.ഇയിൽ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA