കഴുകി കഴുകി മടുത്തു; വൈറൽ നിക്കർ കീറി പോയി ഗുയ്സ്- വിശേഷങ്ങൾ പങ്കുവെച്ച് കുട്ടി ശങ്കരൻ

 പതിവുശൈലികളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു ഈ കൊച്ചുമിടുക്കൻറെ രംഗ പ്രവേശനം

Written by - Bhavya Parvati | Edited by - M Arun | Last Updated : Mar 19, 2022, 06:40 PM IST
  • പക്ഷേ തന്റെ ജീവിതം മാറ്റി മറിച്ച ആ വൈറൽ ട്രൗസർ ഇപ്പോൾ കീറിപ്പോയെന്ന് ശങ്കരൻ പറയുന്നു
  • സോഷ്യൽ മീഡിയയിലെ സാധ്യതകൾ കയ്യിലെടുത്ത കുരുന്ന് താരത്തെ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു
  • കുട്ടി ശങ്കരൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്ലോഗർമാരിൽ ഒരാൾ കൂടിയാണ്
കഴുകി കഴുകി മടുത്തു; വൈറൽ നിക്കർ കീറി പോയി ഗുയ്സ്- വിശേഷങ്ങൾ പങ്കുവെച്ച് കുട്ടി ശങ്കരൻ

ഏറെ ചിരിപ്പിച്ചും അമ്പരപ്പിച്ചും കിടിലൻ വീഡിയോസുമായി നമ്മൾക്ക് മുമ്പിൽ എത്തുന്ന ശങ്കരൻ വ്ളോഗിലെ ശങ്കരൻ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം ആണ്. സിനിമയും പരസ്യങ്ങളുമായി കൊച്ചു ശങ്കരൻ ആകെ തിരക്കിലാണ്.

നിക്കർ അലക്കുന്നതും റേഷൻകടയിൽ പോവുന്നതുമൊക്കെ വീഡിയോകളാക്കി വ്ലോഗിന്റെ പതിവുശൈലികളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു ഈ കൊച്ചുമിടുക്കന്റെ രംഗ പ്രവേശനം. സിനിമാ താരങ്ങളായ പക്രുവും ആഷിഖ് അബുവും കാളിദാസ് ജയറാമുമൊക്കെ വീഡിയോകൾ ഷെയർ ചെയ്തതോടെ കുട്ടി ശങ്കരൻ വലിയ താരമായി മാറി.

Sankaran

തിരുവനന്തപുരത്തെ പൂജപ്പുരയിൽ ആണ് കുട്ടി ശങ്കരന്റെ വീട്. അമ്മയും അച്ഛനും അനിയത്തി കല്ല്യാണിയുമുള്ള കൊച്ചു കുടുംബം. വെൽഡിംഗ് പണിക്കാരനായ വിജയന്റേയും വീട്ടമ്മയായ  ബിന്ദുവിന്റെയും മകനാണ് ശങ്കരനെന്ന് വിളിപ്പേരുള്ള നിതിൻ  വി ബി. പണ്ടൊക്കെ ശങ്കരനെന്ന് വിളിക്കുന്നത് കേൾക്കുമ്പോഴെ തനിക്ക് ദേഷ്യംവരുമായിരുന്നു. എന്നാൽ താൻ ഇപ്പോൾ ഏറെ ഇഷ്ടപ്പെടുന്നത് ഈ പേരാണെന്നാണ് ശങ്കരൻ പറയുന്നത്. 

അച്ഛന്റേയും അമ്മയുടേയും ചേട്ടൻമാരുടേയും കട്ട സപ്പോർട്ട് കൂടി ആയതോടെ ശങ്കരന്റെ വിഡിയോകളുടെ റേഞ്ചും മാറി. ആരാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത് എന്ന ചോദ്യത്തിന് തന്റെ വ്യൂവേഴ്സ് ആണെന്നായിരുന്നു ശങ്കരന്റെ മറുപടി. അനന്തു, നന്ദു, നിർമ്മൽ എന്നീ കസിൻസാണ് വീഡിയോകൾ ഷൂട്ട് ചെയ്യാൻ സഹായിക്കുന്നത്. വീഡിയോയ്ക്ക് വേണ്ട വ്യത്യസ്തമായ കണ്ടന്റുകൾ കണ്ടെത്തുന്നത് ഈ കൊച്ചു മിടുക്കൻ ഒറ്റയ്ക്കാണ്.

ലോക്ക് ഡൗൺ സമയത്ത്  കളിയും വീഡിയോ കാണലും ആയിരുന്നു ശങ്കരന്റെ പ്രധാന പരിപാടി. യൂട്യൂബ് വീഡിയോകൾ കണ്ടതോടെ തനിക്കും അതുപോലെ ചെയ്യാൻ ആഗ്രഹം തോന്നുകയായിരുന്നു. നിക്കർ അലക്കുന്ന വീഡിയോ ഷൂട്ട് ചെയ്യാൻ കസിനും മെന്റലിസ്റ്റുമായ അനന്തുവിനോട് ശങ്കരൻ തന്നെ ആവശ്യപ്പെടുകയായിരുന്നു. ശങ്കരൻ എന്ന കൊച്ചു മിടുക്കന്റെ വളർച്ചയും ആ നിക്കറിൽ നിന്നായിരുന്നു.‌‌

പക്ഷേ തന്റെ ജീവിതം മാറ്റി മറിച്ച ആ വൈറൽ ട്രൗസർ ഇപ്പോൾ കീറിപ്പോയെന്ന് ശങ്കരൻ പറയുന്നു. 'ആരു വന്നാലും ട്രൈസർ കഴുകാൻ പറയും.. കഴുകി കഴുകി എനിക്ക് മടുത്തു ഗയ്സ്'... ടീച്ചേഴ്സും ഫ്രണ്ട്സും നല്ല സപ്പോർട്ടാണ്. പഠനത്തിൽ താൻ അത്ര മിടുക്കനല്ലായിരുന്നു. എന്നാൽ ഇപ്പോൾ നന്നായി പഠിക്കുന്നുണ്ടെന്നും ശങ്കരൻ പറഞ്ഞു.

Sankaran

അനിയത്തി കല്ല്യാണിയും ശങ്കരന് കൂട്ടായി ഉണ്ട്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കല്യാണി. ശങ്കരനൊപ്പം ആ കുട്ടി കുറുമ്പി കൂടി ചേരുമ്പോൾ സംഭവം കിടുവാണ്. ചേട്ടനൊപ്പം വ്ലോഗ് ചെയ്ത് മടുത്തു, അതോണ്ട് ഞാൻ സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയെന്നാണ് കല്ല്യാണി പറഞ്ഞത്. വലുതാവുമ്പോൾ ആരാവണമെന്ന് ചോദ്യത്തിന് തനിക്ക് ഒരു റൈഡർ ആവണമെന്നായിരുന്നു കുട്ടി ശങ്കന്റെ മറുപടി.

സോഷ്യൽ മീഡിയയിലെ സാധ്യതകൾ കയ്യിലെടുത്ത കുരുന്ന് താരത്തെ മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. വ്ലോഗർമാർക്കിടയിൽ തന്റേതായ ശൈലി അവതരിപ്പിച്ച കുട്ടി ശങ്കരൻ യൂട്യൂബിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്ലോഗർമാരിൽ ഒരാൾ കൂടിയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News