See Pic: ആദ്യ മാഗസിന്‍ ഷൂട്ട്‌ Recreate ചെയ്ത് രശ്മിക മന്ദാന...

ഗീതാ ഗോവിന്ദം, മൈ ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രശ്മിക മന്ദാന.

Last Updated : Jun 5, 2020, 06:49 PM IST
  • തന്‍റെ ജീവിതത്തിലെ ആദ്യ ഫോട്ടോഷൂട്ട്‌ ചിത്രമാണ് താര൦ Recreate ചെയ്തിരിക്കുന്നത്. ഇരു ചിത്രങ്ങളും മികച്ചതാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.
See Pic: ആദ്യ മാഗസിന്‍ ഷൂട്ട്‌ Recreate  ചെയ്ത് രശ്മിക മന്ദാന...

ഗീതാ ഗോവിന്ദം, മൈ ഡിയര്‍ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് രശ്മിക മന്ദാന.

താരം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സരിലേരു നീക്കെവാരു, ഭീഷ്മ എന്നീ ചിത്രങ്ങളില്‍ 2020ല്‍ ബോക്സ് ഓഫീസ് ഹിറ്റ്‌ ചാര്‍ട്ടില്‍ ഇട൦ നേടിയിരുന്നു. എന്നാല്‍, കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ മറ്റ് താരങ്ങളെ പോലെ തന്നെ രശ്മികയും സാമൂഹിക അകലം പാലിക്കുകയും ക്വറന്‍റീനില്‍ തുടരുകയുമാണ്. 

കമ്പ്യൂട്ടറും മറ്റ് സംവിധാനങ്ങളുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ എങ്ങനെ പഠിക്കും...

മികച്ച നടി എന്നതിന് പുറമേ സോഷ്യല്‍ മീഡിയ താരം കൂടിയ രശ്മിക. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന രശ്മികയുടെ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

അങ്ങനെ താരം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്‍റെ ചെറുപ്പത്തില്‍ ഒരു മാഗസിനായി നടത്തിയ ഫോട്ടോഷൂട്ട്‌ ചിത്ര൦ Recreate ചെയ്താണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

തന്‍റെ ജീവിതത്തിലെ ആദ്യ ഫോട്ടോഷൂട്ട്‌ ചിത്രമാണ് താര൦ Recreate ചെയ്തിരിക്കുന്നത്. ഇരു ചിത്രങ്ങളും മികച്ചതാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. ചിത്രങ്ങള്‍ക്കൊപ്പം, ഒരു നീണ്ട അടിക്കുറിപ്പും താര൦ പങ്കുവെച്ചിട്ടുണ്ട്.

സിനിമാ പരീക്ഷണം മുതൽ പ്രണയം വരെ... അങ്ങനെ എല്ലാത്തിലുമുണ്ട് ഒരു മണിരത്നം ടച്ച് !

അമ്മ തന്‍റെ മാഗസിന്‍ ചിത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കഥയാണ് താരം കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്. സുകുമാര്‍ സംവിധാനം ചെയ്ത് അല്ലു അര്‍ജ്ജുന്‍ പ്രധാന വേഷത്തിലെത്തുന്ന 'പുഷ്പ'യാണ് താരത്തിന്‍റെ പുതിയ ചിത്രം. 

Trending News