ന്യൂ ഡൽഹി : ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ 2023 എൻട്രിയായി ഗുജറാത്തി ചിത്രം ഛെല്ലോ ഷോ-യെ ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തു. ഇംഗ്ലീഷിൽ ചിത്രത്തിന് ലാസ്റ്റ് ഫിലിം ഷോ എന്ന പേര് നൽകിയിരിക്കുന്ന ചിത്രം പാൻ നളിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. 95-ാമത് അക്കാദമി അവാർഡിലേക്ക് ഇന്ത്യയിൽ നിന്നും ഔദ്യോഗികമായി നിർദേശിക്കുന്ന ചിത്രം ഒക്ടോബർ 14നാണ് തിയറ്ററുകളിൽ റിലീസാകുന്നത്. ബോക്സ്ഓഫീസ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായി ആർആർആർ, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് എഫ്എഫ്ഐ ഗുജറാത്തി ചിത്രത്തെ തിരഞ്ഞെടുത്തത്.
റോയ് കപൂർ ഫിലിംസിന്റെയും ജുഗാദ് മോഷൻ പിക്ച്ചേഴ്സിന്റെയും മൺസൂൺ ഫിലിംസിന്റെയും ഛെല്ലോ ഷോ എൽഎൽപി, മാർക് ഡൌലെ തുടങ്ങിയവയുടെ ബാനറിൽ സിദ്ധാർഥി റോയി കപൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംവിധായകനായ നളിന്റെ സ്വന്തം ജീവതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഛെല്ലോ ഷോ. ഗുജറാത്തിന്റെ ഗ്രമാന്തരങ്ങളിൽ നിന്നും സിനിമയെ ഇഷ്ടപ്പെടുന്ന ഒരു ഒമ്പത് വയസുകാരന്റെ കഥയാണ് ചിത്രത്തിൽ പറയുന്നത്.
ALSO READ : പെണ്‍കുട്ടികള്‍ക്ക് എന്നല്ല ആണ്‍കുട്ടികള്‍ക്ക് സംഭവിച്ചാലും മോശം-ചന്തുനാഥ് മനസ്സ് തുറക്കുന്നു
ഭവിൻ റാബരി, ഭവേഷ് ശ്രിമാലി, റിച്ച മീന, ദീപൻ റാവൽ പരേഷ് മെഹ്ത തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ജൂണിൽ ചിത്രം ട്രിബേക്ക ചലച്ചിത്ര മേള സംപ്രേഷണം ചെയ്തിരുന്നു. കൂടാതെ സ്പെയിനിൽ വെച്ച് നടന്ന 66-ാമത് വയ്യഡോലിഡ് ഫിലിം ഫെസ്റ്റുവലിൽ ഉൾപ്പെടെ ഗുജറാത്തി ചിത്രം നിരവധി ചലച്ചിത്രമേളകളിൽ നിന്നും അവാർഡുകൾ സ്വന്തമാക്കിട്ടുണ്ട്.
കഴിഞ്ഞ വർഷം തമിഴ് ചിത്രം കൂഴങ്ങളായിരുന്നു ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർസ് എൻട്രിയായി തിരഞ്ഞെടുത്തത്. അതിന് മുമ്പ് മലയാള ചിത്രം ജെല്ലിക്കെട്ടും ഓസ്കാറിലേക്ക് ഇന്ത്യ നിർദേശിച്ചിരുന്നു. 2001 ഇറങ്ങിയ അമീർ ഖാൻ ചിത്രം ലഗാനാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത ചിത്രം അവസാന അഞ്ചിൽ ഇടം നേടിട്ടുള്ളത്. അതിന് മുമ്പ് 1989ൽ സലാം മുംബൈയും 1958ൽ മദർ ഇന്ത്യയുമാണ് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി എത്തിയ ചിത്രങ്ങളിൽ ഓസ്കാർസ് നാമനിർദേശം ലഭിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.