Actress Surabhi Lakshmi : സുരഭില ശോഭയോടെ: വിശേഷങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി

Surabhi Lakshmi മിന്നാമിനുങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭിയെ തേടിയെത്തി.

Written by - Bhavya Parvati | Last Updated : Mar 8, 2022, 05:38 PM IST
  • കോഴിക്കോട്ടെ ഗ്രാമത്തിൽ നിന്ന് ദേശീയ പുരസ്കാരത്തിലേക്ക്
  • ശ്രദ്ധേയമാക്കിയത് M80 മൂസ
  • നാട്ടിൻപുറത്തിന്റെ സൗന്ദര്യവുമായെത്തി സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയിരിക്കുകയാണ് സുരഭി ലക്ഷ്മി
Actress Surabhi Lakshmi : സുരഭില ശോഭയോടെ: വിശേഷങ്ങൾ പങ്കുവച്ച് നടി സുരഭി ലക്ഷ്മി

നാടക വേദികളിൽ നിന്നും സീരിയൽ മേഖലയിലെത്തി പിന്നീട് സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അഭിനയത്രിയാണ് സുരഭി ലക്ഷ്മി. ഇതിനോടകം ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ സുരഭിയെ തേടിയെത്തുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടും വിധത്തിൽ അഭിനയിച്ചു പൂർത്തീകരിക്കാൻ സുരഭിക്ക് സാധിച്ചിട്ടും ഉണ്ട്. മിന്നാമിനുങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും സുരഭിയെ തേടിയെത്തി. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് 2020ൽ കേരള ക്രിട്ടിക്സ് അവാർഡിലും സുരഭിയെ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു. ഇരുവഴി തിരയുന്നിടം, മിന്നാമിനുങ്ങ്, തിരക്കഥ, ഗുല്‍മോഹര്‍, ജ്വാലാമുഖി തുടങ്ങിയവ സുരഭിയുടെ കരിയറിലെ മികച്ച സിനിമകൾ ആണ്. 

കോഴിക്കോട്ടെ ഗ്രാമത്തിൽ നിന്ന് ദേശീയ പുരസ്കാരത്തിലേക്ക്

കോഴിക്കോട് ജില്ലയിലെ നരിക്കുനിയാണ് സുരഭിയുടെ നാട്. ഗ്രാമപ്രദേശമായ നരിക്കുനിയിൽ നിന്നും സിനിമാ ലോകത്തെത്തിയ സുരഭി നാടിന്റെ അഭിമാനമാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തം നാട്ടുകാരിക്ക് ലഭിച്ചതിൽ നരിക്കുനിയിലെ നാട്ടുകാരും ഏറെ അഭിമാനത്തിലാണ്. സുരഭിയുടെ നാട് എന്നാണ് ഇപ്പോൾ നരിക്കുനി അറിയപ്പെടുന്നത് പോലും.

ALSO READ : Steffy Sunny : "നമ്മൾ ആരെ പരിചയപ്പെട്ടാലും അവരെ സന്തോഷിപ്പിക്കുക"; ചിരിച്ചും ചിരിപ്പിച്ചും വിശേഷങ്ങൾ പങ്കുവച്ച് ഇൻസ്റ്റ താരം സ്റ്റെഫി സണ്ണി

ശ്രദ്ധേയമാക്കിയത് M80 മൂസ

നാടകത്തിൽ നിന്നും സീരിയൽ രംഗത്തേക്കാണ് സുരഭി എത്തിയത്. രാജകുമാരി, M80 മൂസ എന്നീ സീരിയലുകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തു. M80 മൂസയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. വിനോദ് കോവൂരിന്റെ ഭാര്യയായി പാത്തുമ്മ എന്ന കഥാപാത്രത്തെയാണ് സുരഭി M80 മൂസയിൽ അവതരിപ്പിച്ചത്. 

പുതിയ ചിത്രങ്ങൾ

സൗബിൻ നായകനായ കള്ളൻ ഡിസൂസയിൽ കേന്ദ്ര കഥാപാത്രമായി സുരഭിയും ഉണ്ട്. സൗബിന്റെ ഭാര്യ ആശ എന്ന കഥാപാത്രത്തെയാണ് കള്ളൻ ഡിസൂസയിൽ സുരഭി അവതരിപ്പിച്ചുകുന്നത്. ചിത്രം ഇതിനോടകം തന്നെ ശ്രദ്ധനേടി കഴിഞ്ഞു. കള്ളൻ ഡിസൂസയുടെ വിശേഷങ്ങൾ സീമലയാളം ന്യൂസിനോട് സുരഭി പങ്കുവെച്ചിട്ടുമുണ്ട്. ഒരു മുഴുനീള കൊമോഴ്ഷ്യൽ ചിത്രത്തിൽ ആദ്യമായി അഭിനയിക്കുന്നതിന്റെ സന്തോഷവും സീ മലയാളം ന്യൂസുമായുള്ള അഭിമുഖത്തിൽ സുരഭി പങ്കുവെച്ചിരുന്നു. അനുരാധ, തല, പൊരിവെയിൽ തുടങ്ങിയവയാണ് മറ്റ്‌ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങൾ.

ALSO READ : Kadaseela Biriyani | 'ജൊഹാൻ കറിയയെ കണ്ട് വിജയ് സേതുപതി വിളിച്ച് അഭിനന്ദിച്ചപ്പോൾ എന്റെ കിളിപോയി' ; കടസീലെ ബിരിയാണി സിനിമയുടെ വിശേഷവുമായി ഹക്കിം ഷാജഹാൻ

നാട്ടിൻപുറത്തിന്റെ സൗന്ദര്യവുമായെത്തി സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയിരിക്കുകയാണ് സുരഭി ലക്ഷ്മി.ഇനിയും ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഉള്ള തിരക്കിലാണ് താരം ഇപ്പോൾ...

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News