എതിർപ്പുകൾ മറികടന്ന് നിറവയറുമായി പാടി; കൂട്ടിന് ദൈവങ്ങൾ മാത്രം : സുബ്ബലക്ഷ്മി

വളരെ വൈകിയാണ് മുത്തശ്ശി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ ഒരു വ്യക്തിമുദ്ര പതിപ്പിച്ച താരം ഇപ്പോൾ സപ്പോർട്ടിംഗ് റോളുകളിലും കുടുംബ വേഷങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നു

Written by - Akshaya PM | Last Updated : Nov 15, 2022, 04:08 PM IST
  • നന്ദനം ആയിരുന്നു ആദ്യ ചിത്രം
  • AIR (ഓൾ ഇന്ത്യ റേഡിയോ) യുടെ ഭാഗവുമായിരുന്നു താരം അതിലുപരി ഒരു മികച്ച ഗായികയും മ്യൂസിക് കംമ്പോസറും കൂടയാണ് താരം
  • സംഗീത അധ്യാപികയായാണ് താരം കരിയർ ആരംഭിച്ചത്
എതിർപ്പുകൾ മറികടന്ന് നിറവയറുമായി പാടി; കൂട്ടിന് ദൈവങ്ങൾ മാത്രം : സുബ്ബലക്ഷ്മി

സ്‌നേഹനിധിയായ മുത്തശ്ശിയെന്ന നിലയിൽ കേരള പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സുബ്ബലക്ഷ്മി . പല്ലില്ലാത്ത പുഞ്ചിരി മാത്രം മതി ആരാധകർക്ക്  മുത്തശ്ശിയേ ഓർക്കാൻ. സംഗീത അധ്യാപികയായാണ് താരം കരിയർ ആരംഭിച്ചത്.  AIR (ഓൾ ഇന്ത്യ റേഡിയോ) യുടെ ഭാഗവുമായിരുന്നു താരം അതിലുപരി ഒരു മികച്ച ഗായികയും മ്യൂസിക് കംമ്പോസറും കൂടയാണ് താരം. 

file
 
വളരെ വൈകിയാണ് മുത്തശ്ശി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ ഒരു വ്യക്തിമുദ്ര പതിപ്പിച്ച താരം ഇപ്പോൾ സപ്പോർട്ടിംഗ് റോളുകളിലും കുടുംബ വേഷങ്ങളിലും പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്നു. നന്ദനം ആയിരുന്നു ആദ്യ ചിത്രം. നന്ദനം ബോക്‌സ് ഓഫീസിൽ വൻ വിജയമായി മാറുകയും സുബ്ബലക്ഷ്മിയുടെ ദേശാമണി എന്ന വേഷത്തിന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. മേരിക്ക് ഉണ്ട് ഒരു കുഞ്ഞു ആട് എന്ന ചിത്രത്തിന് പിന്നണി ഗായികയായും  പ്രവർത്തിച്ചിട്ടുണ്ട്. കുടുംബപുരാണം, സ്വപ്ന കൂട്, വേളാങ്കണി മാതാവ്, ശ്രീ ഗുരുവായൂർ അപ്പൻ, ഭാഗ്യ ലക്ഷ്മി, കുഞ്ഞി കൂനൻ കുടുംബ സമേതം മണി കുട്ടി, ആയിരത്തിൽ ഒരുവൾ, സൂര്യ കാലാടി തുടങ്ങി നിരവധി ടിവി സീരിയലുകളിൽ സുബ്ബലക്ഷ്മി സുപ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
 file
ഓൾ ഇന്ത്യ റേഡിയോയിലെ മറക്കാൻ പറ്റാത്ത ഓർമ്മകൾ പങ്കുവയ്ക്കാൻ ഞാൻ മുത്തശ്ശിയോട് ആവശ്യപ്പെട്ടു . അപ്പോൾ വളരെ   ആവേശത്തോട് കൂടിയാണ് മുത്തശ്ശി മറുപടി നൽകിയത്. എതിർപ്പുകൾ മറികടന്ന് നിറവയറായി നിന്ന സമയത്ത് ഞാൻ പടി അത് വലിയ അനുഭവമായിരുന്നു. അതായത് ഇന്നോ നാളെയോ ഡെലിവറി ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെയിരിക്കുന്ന സമയത്ത് ഒരു പന്ത്രണ്ട് മണിയായപ്പോൾ ഓൾ ഇന്ത്യ റേഡിയോയിൽ നിന്നൊരു കാർ വീട്ടിൽ എത്തി. വീട്ടിലെ എല്ലാവരും ആകാംഷയോടെ നോക്കി ആരാ വരുന്നത് എന്ന് . നോക്കുമ്പോൾ ഓൾ ഇന്ത്യ റേഡിയോ പ്രോഗ്രാം എക്സിക്യുട്ടീവ് ഓഫീസർ. വീട്ടിലേക്ക് അപ്പു സർ കയറിവന്ന് കൈകൾ കൂപ്പി എന്നോട് ചോദിച്ചു സുബ്ബലക്ഷ്മി എന്റെ മാനം ഒന്ന് രക്ഷിക്കണം ..എന്റെ ജോലി രക്ഷിക്കണം ....ഇത് രണ്ടും സുബ്ബലക്ഷ്മിയുടെ കയ്യിലാണ് ..അപ്പോൾ വീട്ടിലെല്ലാവരും അന്തം വിട്ടു നോക്കി..ഞാനിവിടെ നിറവയറുമായി ഇരിക്കുന്നു..എന്താണ് സർ ഇങ്ങനെ പറയുന്നത്? അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഞാനും കഥകേട്ടപ്പോൾ ചോദിച്ചു അത് എന്താ അമ്മേ അങ്ങനെ ?.. അതായത് മോളെ  അന്ന് മുൻകൂട്ടി പരിപാടികൾ റെക്കോർഡ് ചെയ്യാറില്ല എന്ന് പറഞ്ഞ് വീട്ടും അമ്മ പറയാൻ തുടങ്ങി. അതിനാൽ തന്നെ അന്ന് പരിപാടി അവതരിപ്പിക്കാൻ നിന്നിരുന്ന ആൾ വരാതിരിക്കുകയും ചെയ്തു. ആയതിനാൽ അന്ന് പരിപാടി അവതരിപ്പിക്കാനാണ് എന്നെ വിളിച്ചത്. വീട്ടുകാർ ഇത് കേട്ട് ഞെട്ടി.നിറവയറുമായി നിൽക്കുന്ന സുബ്ബലക്ഷ്മിയെ വിടാൻ പറ്റില്ലെന്നും വീട്ടുകാർ പറഞ്ഞു...

അന്ന് ഞാൻ വീട്ടുകാരോട് പറഞ്ഞു അത്രയും വലിയ സ്ഥാനത്ത് നിൽക്കുന്ന അപ്പു സർ എന്നെ വിളിക്കാൻ പെട്ടന്ന് ഇവിടെ വന്നപ്പോൾ വരില്ല എന്ന് പറഞ്ഞാൽ എന്താ കാര്യം, പിന്നെ ഇത്ര പാട്ട് പഠിപ്പിച്ച അധ്യാപികയായിട്ടു എന്തുകാര്യം..ഇപ്പോൾ ഞാൻ അത് ചെയ്തുകൊടുത്താൽ എനിക്ക് ഒരു വിലയുണ്ട് അത്കൊണ്ട് ഞാൻ വരാം എന്നുപറഞ്ഞു..മൈക്കിന്‍റെ മുമ്പിൽ കുഞ്ഞിന്റെ ശബ്ദം കേൾക്കരുതെന്ന് വീട്ടുകാർ പറഞ്ഞു..നിന്ന നിൽപ്പിൽ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി..എന്ത് പാടണം ഏത് കീർത്തനം പാടണം എന്നുപോലും തീരുമാനിച്ചില്ല..അപ്പോൾ എനിക്ക് തോനിയത് അങ്ങ് പാടി എന്നുമാത്രം..ഒരു കുറവും പാട്ടിന് അന്ന് വരുത്തിയില്ലെന്നും  സുബ്ബലക്ഷ്മി അമ്മ പറഞ്ഞു..

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News