ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം; 8 പേര്‍ അറസ്റ്റില്‍

നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യാന്‍ ഔദ്യോഗിക വാഹനത്തില്‍ പോകുകയായിരുന്നു ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം. ഇന്നു രാവിലെ 11 മണിയോടെ ദേശീയപാതയില്‍ ചവറ ശങ്കരമംഗലത്താണ് സംഭവം നടന്നത്. 

Last Updated : Aug 29, 2017, 01:32 PM IST
ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം; 8 പേര്‍ അറസ്റ്റില്‍

കൊല്ലം: നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യാന്‍ ഔദ്യോഗിക വാഹനത്തില്‍ പോകുകയായിരുന്നു ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കെതിരെ കരിങ്കൊടി പ്രതിഷേധം. ഇന്നു രാവിലെ 11 മണിയോടെ ദേശീയപാതയില്‍ ചവറ ശങ്കരമംഗലത്താണ് സംഭവം നടന്നത്. 

മ​ന്ത്രി വ​രു​ന്ന വി​വ​രം മു​ൻ​കൂ​ട്ടി​യ​റി​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെയെ​ത്തി ക​രി​ങ്കൊ​ടി വീശുകയായിരുന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യുഡിഎ​ഫ് യു​വ​ജ​ന സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട എ​ട്ടു പേ​രെ ച​വ​റ പൊലീ​സ് അ​റ​സ്റ്റു ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-ആ​ർവൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ അ​രു​ണ്‍ രാ​ജ്, ലാ​ലു, മ​നോ​ജ്, റി​നോ​ഷ്, ജാ​ക്സ​ണ്‍, വി​ഷ്ണു, ര​തീ​ഷ്, മു​ഹ്സി​ൻ എ​ന്നി​വരാണ് പോലീസ് പിടിയിലായിരിക്കുന്നത്.

എന്നാല്‍ മന്ത്രിയുടെ പരിപാടി നടക്കുന്ന സ്ഥലത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായില്ല.

ബാലാവകാശ കമ്മീഷനിലെ നിയമനത്തെ ചൊല്ലിയുള്ള വിവാദത്തോടു ബന്ധപ്പെട്ടാണ് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. 

Trending News