കൊറോണ ബാധിക്കുന്നവര്‍ക്കെതിരെ നടപടി; വിചിത്ര ഉത്തരവുമായി ഇടുക്കി പോലീസ്

കൊറോണ ബാധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വിചിത്ര ഉത്തരവുമായി ഇടുക്കി പോലീസ്.

Last Updated : Jul 25, 2020, 07:45 PM IST
  • ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപ്പുഴ-കട്ടപ്പന ഡിവൈഎസ്പിമാരാണ് ഇന്നലെ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കൊറോണ ബാധിക്കുന്നവര്‍ക്കെതിരെ നടപടി; വിചിത്ര ഉത്തരവുമായി ഇടുക്കി പോലീസ്

കൊറോണ ബാധിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വിചിത്ര ഉത്തരവുമായി ഇടുക്കി പോലീസ്.

കൊറോണ വൈറസ് ബാധിക്കുകയോ ക്വാറന്‍റീനില്‍ പോകുകയോ ചെയ്‌താല്‍ വകുപ്പുതല നടപടിയെടുക്കുമെന്നാണ് പോലീസിന്റെ ഉത്തരവ്. ജില്ല പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപ്പുഴ-കട്ടപ്പന ഡിവൈഎസ്പിമാരാണ് ഇന്നലെ സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

ക്വാറന്‍റീനില്‍ കഴിയുന്നവര്‍ കുഴഞ്ഞുവീണ് മരിക്കുന്നു... കാരണം വ്യക്തമാക്കി വിദഗ്തര്‍

ഉത്തരവ് വിവാദമായെങ്കിലും ഇതുവരെ അത് പിന്‍വലിക്കാന്‍ പോലീസ് തയാറായിട്ടില്ല. കൊറോണ കാലത്ത് വെയിലെന്നോ മഴയെന്നോ നോക്കാതെ സേവനമനുഷ്ഠിക്കുന്ന പോലീസുകാരോടുള്ള അവഹേളനമാണ് ഉത്തരവെന്നാണ് ആക്ഷേപം. 

കൊറോണ ബാധിച്ചാല്‍ സ്വന്തം ചിലവില്‍ ചികിത്സിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൊറോണ കാലത്ത് പോലീസുകാര്‍ പാലിക്കേണ്ട നിയന്ത്രണങ്ങളും മുന്‍കരുതലുകളും വ്യക്തമാക്കി ഇന്നലെ ജില്ലാ പോലീസ് മേധാവി എ കറുപ്പുസ്വാമി ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ ഉത്തരവ്.

Trending News