ഹൈദരാബാദ് : നാല് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ ലഭിച്ച ആശ്വാസം തെലങ്കാനയിൽ നിന്നാണ്. കോൺഗ്രസിന്റെ ഭാഷ്യത്തിൽ ചരിത്രത്തിൽ നേരിട്ട ചതിക്കെല്ലാം മറുപടിയാണ് ഇന്ന് തെലങ്കാനയിൽ ജയത്തിലൂടെ കുറിച്ചിരിക്കുന്നത്. തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണവും പിന്നീട് ടിആർഎസ് (ഇന്ന് ബിആർഎസ്) എന്ന പാർട്ടിയുടെ അപ്രമാദിത്വം കോൺഗ്രസിന്റെ അടിവേര് തന്നെ ഇളക്കിയിരുന്നു. 2018 തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലേക്ക് അടിഞ്ഞ കോൺഗ്രസ് എന്ന പാർട്ടി ഇനി തെലങ്കുദേശങ്ങളിൽ വെറും നാമം മാത്രമാകുമെന്ന് കരുതി ഇടത്ത് നിന്നാണ് ഭരണം പിടിച്ചെടുത്തിരിക്കുന്നത്. അതിന് പിന്നാൽ ഒരേയൊരു മുഖം മാത്രമാണുള്ളത് റേവന്ത് റെഡ്ഡിയെന്ന് പഴയ ടിഡിപി നേതാവ്. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ കാമറെഡ്ഡിയിൽ വെച്ച് തന്നെ തോൽപ്പിച്ചാണ് റേവന്ത് റെഡ്ഡി തെലങ്കാനയിൽ ആദ്യ കോൺഗ്രസ് സർക്കാരിനെ രൂപീകരിക്കാൻ ഒരുങ്ങുന്നത്.
2017ലാണ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടിയിൽ നിന്നും റെഡ്ഡി കോൺഗ്രസിലേക്കെത്തുന്നത്. തുടർന്ന് 2021ൽ റെഡ്ഡിക്ക് തെലങ്കാന കോൺഗ്രസിനെ നയിക്കാനുള്ള ചുമതലയും നൽകി. തൊട്ടടുത്ത വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലേക്ക് ഒതുങ്ങിയ കോൺഗ്രസിനെയാണ് ഇന്ന് റേവന്ത് റെഡ്ഡി അധികാരത്തിലേക്കെത്തിച്ചിരിക്കുന്നത്.
പതിവ് കോൺഗ്രസ് രാഷ്ട്രീയ ശൈലി വിട്ട്, അടിസ്ഥാന തലത്തിൽ ശക്തിപ്പെടുത്തലായിരുന്നു റെഡ്ഡിയുടെ പ്രകടന മികവ്. വ്യാപകമായി ബിആർഎസിനെതിരെ സമരങ്ങൾ സംഘടിപ്പിച്ച് ഒരു ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ റെഡ്ഡിക്ക് സാധിച്ചിട്ടുണ്ട്. കർണാടക മോഡലിൽ പ്രാദേശിക നേതാക്കളെ കണ്ടെത്തി അവരിൽ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയായിരുന്നു പിസിസി അധ്യക്ഷൻ എന്ന് നിലയിൽ റെഡ്ഡിയുടെ മികവ്. അത് ഫലം കാണുകയും ചെയ്തു. ശേഷം മുഖ്യമന്ത്രിക്കെതിരെ നേരിട്ട് മത്സരിക്കാൻ തയ്യാറായത് റെഡ്ഡിയെന്ന നേതാവിൽ കൂടുതൽ വിശ്വാസം ജനങ്ങളിൽ ഉണ്ടാകുകയും ചെയ്തു, ഒപ്പം തന്റെ മണ്ഡലമായ കൊടങ്ങലും കൈവിടാൻ റെഡ്ഡി തയ്യാറായിട്ടുമില്ല.
64 സീറ്റുകളാണ് കോൺഗ്രസ് തെലങ്കാനയിൽ സ്വന്തമാക്കിയിരിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 60 സീറ്റുകളാണ് വേണ്ടത്. സിപിഐയുടെ പിന്തുണയിൽ 65 സീറ്റിൽ കോൺഗ്രസ് അധികാരത്തിലേക്കെത്തും. മുതിർന്ന ഉത്തം കുമാർ റെഡ്ഡിയുണ്ടെങ്കിലും റേവന്തിന് തന്നെയാണ് മുഖ്യമന്ത്രിയാകാനുള്ള അവസരം കോൺഗ്രസ് നൽകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.