Fire Accident: ഡൽഹി ഷാദ്രയിൽ വൻ തീപിടിത്തം; 2 കുട്ടികളടക്കം 4 മരണം

Shadra Fire Accident: ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തി

Written by - Ajitha Kumari | Last Updated : Mar 14, 2024, 01:19 PM IST
  • ഷാദ്രയില്‍ വൻ തീപിടുത്തത്തില്‍ രണ്ട് കുട്ടികളടക്കം നാലു പേര്‍ വെന്തുമരിച്ചു
  • ഷാദ്രയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്
  • മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ
Fire Accident: ഡൽഹി ഷാദ്രയിൽ വൻ തീപിടിത്തം; 2 കുട്ടികളടക്കം 4 മരണം

ന്യൂഡൽഹി: ഷാദ്രയില്‍ വൻ തീപിടുത്തത്തില്‍ രണ്ട് കുട്ടികളടക്കം നാലു പേര്‍ വെന്തുമരിച്ചു.  ഷാദ്രയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ. 

Also Read: പാലക്കാട് എക്സൈസ് ഓഫീസിലെ ലോക്കപ്പിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ!

 

ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കുട്ടികളെയും സ്ത്രീകളെയും മുതിര്‍ന്നവരെയും അടക്കം പത്തിലധികം പേരെ രക്ഷപ്പെടുത്തി.  മരിച്ചവര്‍ ഇവരിലുള്‍പ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റവരുടെ നിലയെ കുറിച്ചും വ്യക്തതയായിട്ടില്ല. ഷാദ്രയിലെ ഗീതാ കോളനിയിൽ ആണ് ഇന്ന് പുലര്‍ച്ചെയോടെ തീപിടുത്തമുണ്ടായത്. 

Also Read: 10 വർഷത്തിന് ശേഷം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം; ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം!

 

വിവരമറിഞ്ഞ് അഞ്ചരയോടെ പൊലീസ് സംഭവസ്ഥലത്തെത്തിയ ശേഷം ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തീപിടുത്തത്തിൽ പ്രദേശത്തുണ്ടായിരുന്ന വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു. കുറച്ചധിക സമയമെടുത്താണ് തീ പൂര്‍ണമായും അണച്ചത്.  മരണസംഖ്യ ഇനിയും ഉയരുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല.  മുമ്പും പല തവണ തീപിടുത്തമുണ്ടായിട്ടുള്ള ഏരിയയാണ് ഷാദ്രയെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News