ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; രണ്ടു പെൺകുട്ടികളെ അവരുടെ ആണ്‍ സുഹൃത്തുക്കളുടെ മുന്നിലിട്ട് പീഡിപ്പിച്ചു

ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. കൗമാരക്കാരികളായ രണ്ടു പെൺകുട്ടികളാണ് ഇന്നലെ രാത്രി കൂട്ടബലാൽസംഗത്തിനിരയായത്. മുന്നിലിട്ട് രണ്ടു പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സംഭവത്തില്‍ 18,17 പ്രായക്കാരായ പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ മെട്രോ സ്‌റ്റേഷനു സമീപത്തായിരുന്നു സംഭവം.

Last Updated : Sep 16, 2016, 01:55 PM IST
ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം; രണ്ടു പെൺകുട്ടികളെ അവരുടെ  ആണ്‍ സുഹൃത്തുക്കളുടെ മുന്നിലിട്ട് പീഡിപ്പിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. കൗമാരക്കാരികളായ രണ്ടു പെൺകുട്ടികളാണ് ഇന്നലെ രാത്രി കൂട്ടബലാൽസംഗത്തിനിരയായത്. മുന്നിലിട്ട് രണ്ടു പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന സംഭവത്തില്‍ 18,17 പ്രായക്കാരായ പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ മെട്രോ സ്‌റ്റേഷനു സമീപത്തായിരുന്നു സംഭവം.

രാത്രി 8.30 യോടെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാനത്തെിയ പെണ്‍കുട്ടികള്‍ക്ക് നേരെ മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച്‌ ആക്രമണം ഉണ്ടാവുകയായിരുന്നു.  സുഹൃത്തുക്കളെ മര്‍ദ്ദിച്ചവശരാക്കിയതിനുശേഷമാണ്‌ പെണ്‍കുട്ടികളെ അവരുടെ മുന്നില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്.  സംഭവശേഷം പെണ്‍കുട്ടികള്‍ ബോധരഹിതരായി. യുവാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

2012ല്‍ സഞ്ചരിക്കുന്ന ബസിനുള്ളില്‍ 23 കാരി നിര്‍ഭയ കൂട്ട ബലാത്സംഗം ചെയ്ത സംഭവം 13 ദിവസങ്ങളോളം ഡല്‍ഹിയെ പ്രതിഷേധത്തിലാഴ്ത്തിയിരുന്നു. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷയെകുറിച്ചു ഏറെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും ബലാത്സംഗം.

Trending News