മധുര: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് നല്‍കാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതിയുമായി എത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായ എസ്. ശങ്കര്‍ പാണ്ടിയെയാണ് മധുര വിമാനത്താവളത്തില്‍ നിന്നും പോലീസ് പൊക്കിയത്.
Also Read: ജമ്മു കശ്മീരിൽ മിന്നൽ പ്രളയം; അഞ്ചു മരണം
മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബിജെപി ഭാരവാഹി പരാതി നൽകാനായി വന്നത്. സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടിക്കാണിക്കുന്നതായിരുന്നു ശങ്കര്‍ പാണ്ടിയുടെ പരാതി. പരാതിയിൽ തമിഴ്നാട്ടില്‍ കഞ്ചാവ് സുലഭമായി ലഭിക്കുന്നതും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും സൂചിപ്പിച്ചിരുന്നു. ഇതിന്റെ പ്രധാന്യം ചൂണ്ടിക്കാണിക്കാനാണ് പരാതിക്കൊപ്പം കഞ്ചാവ് പൊതിയും കരുതിയിരുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Also Read: മെയ് 19 മുതൽ ഈ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം; ലഭിക്കും വൻ നേട്ടങ്ങൾ!
വിമാനത്താവളത്തില്‍വെച്ച് ശങ്കര്‍ പാണ്ടിയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് പരാതിക്കൊപ്പം കഞ്ചാവ് പൊതിയും കണ്ടെടുത്തത്. ശങ്കര്‍ പാണ്ടിയെ കൂടുതല്‍ ചോദ്യം ചെയ്യലിനായി പിന്നീട് ആവണിപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്. കഞ്ചാവ് കൈവശം വെച്ചതിന് ബിജെപി നേതാവിനെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
Also Read: 12 വർഷത്തിനു ശേഷം ഇടവ രാശിയിൽ ഗജകേസരി യോഗം; ഈ രാശിക്കാരുടെ സാമ്പത്ത് ഇരട്ടിക്കും!
കുടുംബത്തോടൊപ്പം കൊടൈക്കനാലിലേക്ക് പോകാനായാണ് മുഖ്യമന്ത്രി എംകെ. സ്റ്റാലിന്‍ തിങ്കളാഴ്ച മധുര വിമാനത്താവളത്തിലെത്തിയത്. അനൗദ്യോഗിക സന്ദര്‍ശനമായതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകരോ മന്ത്രിമാരോ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയില്ല. എംകെ സ്റ്റാലിന്റെ സന്ദര്‍ശനത്തെ തുടർന്ന് കൊടൈക്കനാലില്‍ കര്‍ശന സുരക്ഷ പോലീസ് ഏര്‍പ്പെടുത്തിയിരിന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അവസാനിക്കുന്നതുവരെ കൊടൈക്കനാലില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനും പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.