Hair Care Tips: നരച്ച മുടിയിൽ ആശങ്കാകുലരാണോ നിങ്ങൾ? എന്നാൽ ഈ ഇല ഉപയോഗിക്കൂ, ഫലം ഉറപ്പ്

Hair Care Tricks:  നിങ്ങൾ വെളുത്ത മുടിയിൽ ആശങ്കാകുലരാണോ? എന്നാൽ ഇന്ന് നിങ്ങൾക്ക് അതിൽ നിന്നും രക്ഷ നേടാനുള്ള ഒരു പ്രതിവിധി പറഞ്ഞു തരാം.  അതൊരു ഇലയുമായി ബന്ധപ്പെട്ട പ്രതിവിധിയാണ്.  ഇതിന്റ ഉപയോഗത്തിലൂടെ നിങ്ങളുടെ മുടി മുൻപ് ഉണ്ടായിരുന്നപ്പോലെ കറുത്തതായി മാറും.   

Written by - Ajitha Kumari | Last Updated : Oct 13, 2022, 01:00 PM IST
  • നിങ്ങൾ വെളുത്ത മുടിയിൽ ആശങ്കാകുലരാണോ?
  • ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്ന പ്രശ്നം പലരും അഭിമുഖീകരിക്കുന്നുണ്ട്
Hair Care Tips: നരച്ച മുടിയിൽ ആശങ്കാകുലരാണോ നിങ്ങൾ? എന്നാൽ ഈ ഇല ഉപയോഗിക്കൂ, ഫലം ഉറപ്പ്

Curry Leaves For Hair: ഇന്നത്തെ കാലത്തെ മോശമായ ജീവിതശൈലി കാരണം ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്ന പ്രശ്നം പലരും അഭിമുഖീകരിക്കുന്നുണ്ട്. നേരത്തെ ഈ പ്രശ്ങ്ങളെ ഏതാണ്ട് 40 വയാസിന് ശേഷമാണ് ആരംഭിചിരുന്നതെങ്കിൽ ഇപ്പോൾ ഇത് 10-12 വയസ്സുള്ളവരിലും കാണപ്പെടുന്നുണ്ട്.  തന്റെ മുടിയിലെ ഈ അകാല നര മറയ്ക്കാൻ ആളുകളിപ്പോൾ പാർലറുകളിൽ പോയി മുടിയുടെ കളർതന്നെ മാറ്റുകയാണ്.  എന്നാൽ ഇത് പിന്നീട് മുടിയെ കൂടുതൽ പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കും എന്നത് മറ്റൊരു സത്യമാണ്.   എന്നാൽ ഇന്ന് നമ്മൾ അറിയാൻ പോകുന്ന പ്രതിവിധി പ്രകൃതിദത്തമായ ഒന്നാണ്.  അതിനായി നമ്മൾ ഉപയോഗിക്കുന്ന ഇല നമ്മുടെ അടുക്കള തോട്ടത്തിൽ കാണുന്ന കറിവേപ്പില തന്നെയാണ്.  ഇതിന്റെ ഉപയോഗം പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാക്കില്ല.

Also Read: ഒറ്റ യൂസിൽ തലയിലെ താരൻ മുഴുവൻ മാറാനും മുടിപൊട്ടുന്നത് തടയാനും സഹായിക്കുന്ന ചില ഒറ്റമൂലികൾ

മുടിക്ക് കറിവേപ്പിലയുടെ ഗുണങ്ങൾ (benefits of curry leaves for hair)

ആരോഗ്യ വിദഗ്ധർ പറയുന്നതനുസരിച്ച് കറിവേപ്പിലയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ്. ഇത് മുടിയുടെ വേരുകളെ ശക്തമായി നിലനിർത്തുക മാത്രമല്ല നിങ്ങളുടെ മുടി നരയ്ക്കുന്നത് തടയുന്നതിനും സഹായിക്കും.  കറിവേപ്പിലയിൽ മെലാനിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്.  ഇത് മുടിയുടെ കറുപ്പ് നിലനിർത്താൻ സഹായിക്കുന്നു. മെലാനിന്റെ കുറവ് കാരണമാണ് തലയിലെ മുടി വെളുത്തതായി മാറുന്നത്.  നിങ്ങൾ മുടി ഡൈ ചെയ്യുമ്പോൾ കറിവേപ്പില കൊണ്ട് ചെയ്താൽ നിങ്ങളുടെ മുടി പെട്ടെന്ന് നരയ്ക്കുകയും ഇല്ല അതുപോലെ മുടി നന്നയിട്ട് വെട്ടി തിളങ്ങുകയും ചെയ്യും. 

Also Read: മൂർഖൻ പാമ്പ് മുട്ടയിടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ 

കറിവേപ്പില ഇതുപോലെ ഉപയോഗിക്കുക (Use curry leaves like this)

മുടിയിൽ കറിവേപ്പില ഉപയോഗിക്കുന്നതിന് ആദ്യം നിങ്ങൾക്ക് കറിവേപ്പിലയുടെ പേസ്റ്റ് തയ്യാറാക്കണം.  ശേഷം ആ പേസ്റ്റിൽ  കുറച്ചു തൈര്, വെളിച്ചെണ്ണ എന്നിട്ടും ചേർത്തിളക്കുക. എന്നിട്ട് അതിലേക്ക് വൈറ്റമിൻ ഇ ക്യാപ്‌സ്യൂളുൾ കൂടി പൊട്ടിച്ചു ചേർത്തു കൊടുക്കുക.  ശേഷം ഈ പേസ്റ്റ് ചെറുതായി ചൂടാക്കുക. ഇപ്പോഴിതാ  തലയിൽ ചേർക്കാൻ പുരട്ടാനുള്ള സ്പെഷ്യൽ കറിവേപ്പില പേസ്റ്റ് തയ്യാർ.  ഇനി നിങ്ങൾക്ക് ഈ കൂട്ട് തലമുടിയിൽ പുരട്ടാം.  എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം ഇത് മുടിയിൽ തേയ്ച്ചു പിടിപ്പിക്കുന്നതിന് മുൻപ് തലമുടി നന്നായി ഷാംപൂ ചെയ്ത് വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ ഇത് മുടിയിൽ ഏതാണ്ട് ഒരു മണിക്കരെങ്കിലും വയ്ക്കുന്നത് നല്ലതാണ്.  ഇത് ആഴ്ചയിൽ രണ്ടുതവണ ഉപയോഗിച്ച് മുടി കഴുകിയാൽ മുടിയ്ക്ക് പഴയപോലത്തെ തിളക്കവും കറുപ്പും ലഭിക്കും.  
 
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News