Murder Attempt: കഞ്ചാവ് കച്ചവടത്തെച്ചൊല്ലി തർക്കം; 42 കാരനെ കൊല്ലാന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

Crime News: കാപ പ്രതിയായ ശക്തികുളങ്ങര പാവൂരഴികത്ത് വീട്ടില്‍ ഗിരീഷ്, ഇയാളുടെ കൂട്ടാളിയായ ശക്തികുളങ്ങര ഓംചേരി കിഴക്കതില്‍ വീട്ടില്‍ പ്രജിത്ത്എന്നിവരാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്

Written by - Ajitha Kumari | Last Updated : Mar 28, 2024, 02:56 PM IST
  • 42 കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാപ പ്രതിയും കൂട്ടാളിയും പോലീസ് പിടിയിൽ
Murder Attempt: കഞ്ചാവ് കച്ചവടത്തെച്ചൊല്ലി തർക്കം; 42 കാരനെ കൊല്ലാന്‍ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

കൊല്ലം: കഞ്ചാവ് കച്ചവടത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ 42 കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കാപ പ്രതിയും കൂട്ടാളിയും പോലീസ് പിടിയിൽ.

 

കാപ പ്രതിയായ ശക്തികുളങ്ങര പാവൂരഴികത്ത് വീട്ടില്‍ ഗിരീഷ്, ഇയാളുടെ കൂട്ടാളിയായ ശക്തികുളങ്ങര ഓംചേരി കിഴക്കതില്‍ വീട്ടില്‍ പ്രജിത്ത്എന്നിവരാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. ഇവർ ശക്തികുളങ്ങര കന്നിമേല്‍ സ്വദേശി ബാലാജിയെയാണ് കൊല്ലാൻ ശ്രമിച്ചത്.

Also Read: LDF പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത DYFI നേതാവിനെ ബിജെപി സംഘം വീട്ടിൽക്കയറി വെട്ടി!

ഇവർ ചൊവ്വാഴ്ച ഉച്ചയോടെ മരുത്തടി ഓംചേരി മഠത്തിനു സമീപമിരുന്ന് മദ്യപിക്കുന്നതിനിടയില്‍ ബാലാജിയും ഗിരീഷും തമ്മില്‍ കഞ്ചാവു കച്ചവടത്തെപ്പറ്റി തര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് ഗിരീഷും പ്രജീഷും ചേര്‍ന്ന് ബിയര്‍ക്കുപ്പികൊണ്ട് ഇയാളെ മര്‍ദിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ കേന്ദ്രത്രികോണ രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം ഉദിച്ചുയരും!

 

അക്രമത്തിനിടയിൽ ഇവർ ബാലാജിയുടെ കഴുത്തില്‍ കുത്തി ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ബാലാജി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. എസ്ഐമാരായ വിനോദ്, പ്രദീപ്, സുദര്‍ശനന്‍, എസ്.സി.പി.ഒ. അബു താഹിര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News